കേന്ദ്ര സർക്കാർ തീർത്ഥാടക ഇടനാഴി ഉപേക്ഷിച്ചത് കണ്ണൂരിനും തിരിച്ചടിയായി

google news
കേന്ദ്ര സർക്കാർ തീർത്ഥാടക ഇടനാഴി  ഉപേക്ഷിച്ചത് കണ്ണൂരിനും തിരിച്ചടിയായി

കണ്ണൂർ : കേന്ദ്ര സർക്കാർ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം  പദ്ധതി റദ്ദാക്കിയത് കണ്ണൂരിനും കനത്ത തിരിച്ചടിയായി.
കേരള തീർഥാടക ഇടനാഴി ടൂറിസം പദ്ധതിയും കേന്ദ്ര സർക്കാർ ഉപേക്ഷിച്ച പദ്ധതിയിൽ ഉൾപ്പെടുന്നതാണ്. കണ്ണൂർ ജില്ലയിൽ ധർമ്മടം അണ്ടലൂർ കാവ് മുതൽ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര വരെ ടൂറിസം പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയിരുന്നു.

ഏകദേശം ചക്കരക്കൽ വരെയാണ് പദ്ധതിയുടെ ഭാഗമായുള്ള റോഡ് വികസനം നടന്നത്.കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതി പ്രകാരം നടത്തി വരുന്ന പഡതി പകുതിയാകുമ്പോഴെക്കും ഉപേക്ഷിച്ചത് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. കേന്ദ്ര പദ്ധതിയുടെ ചുവട് പിടിച്ച്
വിവിധ മതങ്ങളുടെ സംസ്ഥാനത്തെ 133 ആരാധനാലയങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കലായിരുന്നു ലക്ഷ്യം.

കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥതല ഉത്തരവിലൂടെയാണ്‌ പദ്ധതി വേണ്ടെന്നുവച്ചത്‌. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം ഇതുവരെ തേടിയിട്ടില്ല.

അൽഫോൺസ് കണ്ണന്താനം കേന്ദ്ര ടൂറിസം സഹമന്ത്രിയായിരിക്കെ, 2019 ജനുവരി 15നാണ്‌ പദ്ധതിക്ക്‌‌ അനുമതിയായത്‌. പത്തനംതിട്ട മാക്കാംക്കുന്ന് സെന്റ്സ്റ്റീഫൻസ് പാരിഷ് ഹാളിൽ അന്നത്തെ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ 85.22 കോടി രൂപ അടങ്കലുള്ള പദ്ധതിയുടെ സംസ്ഥാനതല പ്രവൃത്തി ഉദ്ഘാടനം നടത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ വിശ്വാസികളുടെ കണ്ണിൽ പൊടിയിടാനാണ് പദ്ധതി പ്രഖ്യാപനമെന്ന്‌ ആരോപണമുണ്ടായിരുന്നു. ആരാധനാലയങ്ങൾക്ക് ഗുണമുണ്ടാകുന്ന പദ്ധതിയായതിനാൽ സംസ്ഥാന ടൂറിസം വകുപ്പ് എല്ലാ പിന്തുണയുംനൽകി. വാപ്‌കോസ്‌, കെൽ,  ഹബിറ്റാറ്റ്‌ എന്നിവയ്‌ക്ക്‌ പദ്ധതി നടത്തിപ്പ്‌ നൽകി.

മൂന്ന് ആർകിടെക്ടുകൾക്കായിരുന്നു രൂപരേഖ തയ്യാറാക്കൽ ചുമതല. 36 മാസംകൊണ്ട്‌ പൂർത്തീകരണം ലക്ഷ്യമിട്ടു.  ഒന്നാംഘട്ട തുകയും ആവശ്യപ്പെട്ടു.പ്രവൃത്തിക്ക്‌ എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ഘട്ടത്തിലാണ് ഒരു മുന്നറിയിപ്പുമില്ലാതെ  പദ്ധതി റദ്ദാക്കിയത്. തീരുമാനം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്ര ടൂറിസം മന്ത്രിക്ക്‌ കത്തെഴുതിയിട്ടുണ്ട്.

The post കേന്ദ്ര സർക്കാർ തീർത്ഥാടക ഇടനാഴി ഉപേക്ഷിച്ചത് കണ്ണൂരിനും തിരിച്ചടിയായി first appeared on Keralaonlinenews.

Tags