തമിഴ്‌നാട്ടില്‍ കോവിഡ് രോഗബാധ 20,000ത്തിലേക്ക്; ഇന്ന് 12 മരണം

google news
തമിഴ്‌നാട്ടില്‍ കോവിഡ് രോഗബാധ 20,000ത്തിലേക്ക്; ഇന്ന് 12 മരണം

കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാട്ടില്‍ ദിനംപ്രതി വന്‍ വര്‍ദ്ധന. ഇന്ന് 827 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 559 പേരും ചെന്നൈ സ്വദേശികളാണ്. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം 19372 ആയി.
ഇന്ന് 12 പേരാണ് തമിഴ്‌നാട്ടില്‍ കോവിഡ് രോഗബാധ മൂലം മരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ബുധനാഴ്ച മാത്രം 792 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരായ പൊലീസുകരുടെ എണ്ണം 2000 കടന്നു. പുതിയതായി 131 പൊലീസുകരില്‍ കൂടി വൈറസ് ബാധ കണ്ടെത്തി. ഇതുവരെ സംസ്ഥാനത്ത് 22 പൊലീസുകാര്‍ക്ക് വൈറസ് ബാധമൂലം ജീവന്‍ നഷ്ടമായി.

The post തമിഴ്‌നാട്ടില്‍ കോവിഡ് രോഗബാധ 20,000ത്തിലേക്ക്; ഇന്ന് 12 മരണം first appeared on Keralaonlinenews.

Tags