ഹരിയാനയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

google news
ഹരിയാനയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹരിയാനയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുഡ്ഗാവ് മെദാന്ത ആശുപത്രിയിലെ നഴ്‌സാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഗുഡ്ഗാവിലെ താമസിക്കുന്ന സ്ഥലത്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുറിയില്‍ തൂങ്ങിയ യുവതിയെ മറ്റുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടില്ല.

മൂന്ന് മാസം മുന്‍പാണ് യുവതി ജോലിക്ക് പ്രവേശിച്ചത്. കൊവിഡ് രോഗികളുമായി ഇടപഴകിയതിന് പിന്നാലെ യുവതിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇവരുടെ ആവശ്യപ്രകാരം സ്രവ പരിശോധന നടത്തി. തുടര്‍ന്ന് പരിചയക്കാരിയായ യുവതി പരിശോധനാഫലം പോസിറ്റീവ് ആണെന്ന് ഇവരെ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞതിന് പിന്നാലെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

The post ഹരിയാനയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു first appeared on Keralaonlinenews.

Tags