ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക് പേജില്‍ മദ്യകുപ്പിയും ഗ്ലാസുകളും; ജീവനക്കാരന്റെ കൈപ്പിഴയെന്ന് വിശദീകരണം

google news
ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക് പേജില്‍ മദ്യകുപ്പിയും ഗ്ലാസുകളും; ജീവനക്കാരന്റെ കൈപ്പിഴയെന്ന് വിശദീകരണം

ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മദ്യത്തിന്റെ ചിത്രം പങ്കുവെച്ച സംഭവം വിവാദമായി. ഉംപുന്‍ ചുഴലിക്കാറ്റ് തകര്‍ത്ത വെസ്റ്റ് ബംഗാളിലെ ഹൗറ ജില്ലയിലെ നഗരങ്ങള്‍ കേന്ദ്ര ദുരന്ത നിവാരണ സേന പുനസ്ഥാപിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് മദ്യവും മദ്യം നിറച്ച ഗ്ലാസും പ്രത്യക്ഷപ്പെട്ടത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ക്ക് സംഭവിച്ച മനപ്പൂര്‍വമല്ലാത്ത തെറ്റാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യക്തിപരമായ ഫേസ്ബുക്ക് അക്കൗണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ പേജും കൈകാര്യം ചെയ്യുമ്പോള്‍ സംഭവിച്ച ആശയക്കുഴപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. തെറ്റുവരുത്തിയ ജീവനക്കാരന്‍ രേഖാമൂലം ക്ഷമാപണം നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക് പേജില്‍ മദ്യകുപ്പിയും ഗ്ലാസുകളും; ജീവനക്കാരന്റെ കൈപ്പിഴയെന്ന് വിശദീകരണം. നിരവധി ഫേസ്ബുക് ഉപയോക്താക്കളാണ് ഈ പോസ്റ്റിന് പ്രതികരണവുമായെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക് പേജ് 2.79 ലക്ഷം പേരാണ് പിന്തുടരുന്നത്.

The post ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക് പേജില്‍ മദ്യകുപ്പിയും ഗ്ലാസുകളും; ജീവനക്കാരന്റെ കൈപ്പിഴയെന്ന് വിശദീകരണം first appeared on Keralaonlinenews.