ആഫ്രോ അമേരിക്കന്‍ വംശജന്റെ കൊലപാതകം; അമേരിക്കയില്‍ വന്‍ പ്രതിഷേധം

google news
ആഫ്രോ അമേരിക്കന്‍ വംശജന്റെ കൊലപാതകം; അമേരിക്കയില്‍ വന്‍ പ്രതിഷേധം

ആഫ്രോ അമേരിക്കന്‍ വംശജനെ കാല്‍മുട്ട് കൊണ്ട് പൊലീസുകാരന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രദേശത്ത് വന്‍ പ്രതിഷേധം. അമേരിക്കയിലെ മിനിയാപോളിസിലാണ് സംഘര്‍ഷം അരങ്ങേറിയത്.

പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെട്ടിടം പ്രക്ഷോഭകാരികള്‍ പൂര്‍ണ്ണമായും അ?ഗ്‌നിക്കിരയാക്കി. ആദ്യം സമാധാനപരമായി മുദ്രാവാക്യം വിളിച്ച പ്രക്ഷോഭകര്‍ പിന്നീട് പൊലീസിന് നേരെ തിരിയുകയായിരുന്നു.
പലചരക്ക് കടയിലെ തട്ടിപ്പ് അന്വേഷിക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ജോര്‍ജ് ഫ്‌ലോയിഡിനെ കൊലപ്പെടുത്തിയത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. പ്രതിഷേധം നിയന്ത്രണാധീതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ വ്യാപക കവര്‍ച്ചയും അരങ്ങേറി.

The post ആഫ്രോ അമേരിക്കന്‍ വംശജന്റെ കൊലപാതകം; അമേരിക്കയില്‍ വന്‍ പ്രതിഷേധം first appeared on Keralaonlinenews.

Tags