മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ ചെരുപ്പുനക്കി: യൂത്ത് കോണ്‍ഗ്രസ് ബോര്‍ഡ്

Story dated:10/11/2012,09 58 am

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് പ്രശ്‌നങ്ങളോടനുബന്ധിച്ച് സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന് യൂത്ത്‌കോണ്‍ഗ്രസ്സിന്റെ രൂക്ഷ വിമര്‍ശനം.

മന്ത്രിരാജിവെക്കണമെന്ന ആവശ്യവുമായി പരിയാരം മെഡിക്കല്‍ കോളേജ് ബസ്‌സ്‌റ്റോപ്പില്‍ യൂത്ത് കോണ്‍ഗ്രസ് ബോര്‍ഡ് സ്ഥാപിച്ചു. ബുധനാഴ്ച രാവിലെയാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി പിരിച്ചുവിടാത്തതില്‍ പ്രതിഷേധിച്ചാണ് യൂത്തുകോണ്‍ഗ്രസ് മെഡിക്കല്‍ കോളേജ് യൂണിറ്റിന്റെ പേരുവച്ച് ബോര്‍ഡ് സ്ഥാപിച്ചത്.

‘സിപിഎമ്മിന്റെ ചെരുപ്പുനക്കി’ സി എന്‍ ബാലകൃഷ്ണന്‍ രാജിവയ്ക്കുകയെന്നും എഴുതിവച്ചിട്ടുണ്ട്. പ്രധാന ബസ്സ്‌റ്റോപ്പിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. മന്ത്രിക്കെതിരെ യൂത്തുകോണ്‍ഗ്രസുകാര്‍ തന്നെ ബോര്‍ഡ് വച്ചതില്‍ ഒരുവിഭാഗം കോണ്‍ഗ്രസുകാരില്‍ ശക്തിയായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

 

 


 

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.