സരിതയുടെ ഒളി ക്യാമറയില്‍ ഉന്നതരുടെ അവിഹിതബന്ധം

Story dated:Sunday June 16th, 2013,09 27:am

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിത എസ് നായരില്‍ നിന്നും പിടിച്ചെടുത്ത ക്യാമറയില്‍ നിരവധി ഉന്നതരുടെ അവിഹിതബന്ധം. ക്യാമറയിലെ വിവരങ്ങള്‍ പരിശോധിക്കുമ്പോഴാണ് പോലീസിനെ ഞെട്ടിച്ചുകൊണ്ട് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

സരിതയുമായി ഉന്നതരാഷ്ട്രീയ നേതാക്കള്‍ കിടപ്പറ പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയിലുണ്ട്. ഉന്നതരെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനായി സരിത സ്വയം ചിത്രീകരിച്ചവയാണിതെന്ന് പറയുന്നു. ചില സിനിമാപ്രവര്‍ത്തകരുടെ ദൃശ്യങ്ങളും ഒളിക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

പല രാഷ്ട്രീയ പ്രമുഖരേയും സരിത ഈ ദൃശ്യങ്ങളുടെ പേരില്‍ ഭീഷണിപ്പെടുത്തി കാര്യം സാധിച്ചെടുത്തതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം, ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദ്ദേശം പോലീസിന് ലഭിച്ചിട്ടുണ്ട്.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.