സച്ചിന്‍ ഗോപാല്‍ വധം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് പോലീസ് കസ്റ്റഡിയില്‍

Story dated:09/26/2012,09 27 am

കണ്ണൂര്‍: എ.ബി.വി.പി. പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപാലിനെ പള്ളിക്കുന്നില്‍ വച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കക്കാട് സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് ഭാരവാഹിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

കേസില്‍ നേരത്തെ പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ സിറ്റി യൂണിറ്റ് പ്രസിഡന്റ് കെ.വി.ലത്തീഫ്, കക്കാട് സ്വദേശി സക്കീം എന്നിവര്‍ അറസ്റ്റിലായിരുന്നു.

സച്ചിനെ ആക്രമിച്ച സംഘത്തില്‍പ്പെട്ടയാളാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ള കക്കാട് സ്വദേശി. അന്വേഷണസംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസിലെ പ്രധാന പ്രതികളിലൊരാളാണ് ഇയാളെന്നാണ് സൂചന.

കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവര്‍ നേരത്തെ ജാമ്യത്തിലിറങ്ങിയതാണ്. ഇവര്‍ക്കെതിരെ വധശ്രമമാണ് ആദ്യം ചുമത്തിയിരുന്ന കുറ്റം. രണ്ടുമാസം കഴിഞ്ഞ് സച്ചിന്‍ മരിച്ചതോടെയാണ് ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുത്തിയത്. ടൗണ്‍ സി.ഐ. കെ.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.