topbanner
Monday October 23rd, 2017 - 10:35:pm
topbanner

ഓണത്തിന് ചാകര; കേരളത്തില്‍ മോഷണത്തിനെതിയ തമിഴ് സംഘത്തിലെ വനിതാ മോഷ്ടാവ് പിടിയില്‍

NewsDesk
ഓണത്തിന് ചാകര; കേരളത്തില്‍ മോഷണത്തിനെതിയ തമിഴ് സംഘത്തിലെ വനിതാ മോഷ്ടാവ് പിടിയില്‍

ഇടുക്കി: ഓണക്കാലത്തെ തിരക്കിനിടയില്‍ മോഷണത്തിനെത്തിയ തമിഴ് നാട്ടിലെ മോഷണ സംഘത്തില്‍ ഒരാള്‍ പിടിയില്‍. കോയമ്പത്തൂര്‍ ഉക്കടം സ്വദേശി മുത്തുമാരി (26) ആണ് പിടിയിലായത്.

തൊടുപുഴയില്‍ ബസില്‍ മോഷണം നടത്തുന്നതിനിടയിലാണ് യുവതി പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചിനാണു സംഭവം. കിടങ്ങൂരില്‍നിന്നു തൊടുപുഴയ്ക്കു വരുന്നതിനിടയില്‍ ടൗണ്‍ ഹാളിന്റെ സമീപം എത്തിയപ്പോഴാണു മോഷണം നടത്തിയത്.

ബൈസണ്‍വാലി സ്വദേശിയായ സിജിയുടെ ഹാന്‍ഡ് ബാഗില്‍നിന്നു പണം മോഷ്ടിച്ച ഇവരെ യാത്രക്കാര്‍ ചേര്‍ന്നു തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരം പൊലീസിനെ അറിയിക്കുകയും പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മുത്തുമാരിയുടെ കൈവശമുണ്ടായിരുന്ന പണവും പൊലീസ് കണ്ടെടുത്തു.

ഓണമെത്തിയതോടെ കവര്‍ച്ചയ്ക്കായി തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നു സ്ത്രീമോഷ്ടാക്കള്‍ എത്തിയതായാണു പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.

തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍നിന്നെത്തിയവരാണ് കൂടുതല്‍പേരും. മോഷ്ടിക്കുന്ന പണത്തിന്റെയും സ്വര്‍ണത്തിന്റെയും അഞ്ചു ശതമാനം മാത്രമാണു മോഷ്ടാക്കള്‍ക്കു നല്‍കുന്നത്. പിടിക്കപ്പെട്ടാല്‍ ജാമ്യത്തിലിറക്കാനും മറ്റും തമിഴ്നാട്ടില്‍നിന്നു പ്രത്യേക സംഘമെത്തും.

 

Read more topics: woman, arrest, idukki
English summary
woman arrested on theft charge in idukki
topbanner topbanner

More News from this section

Subscribe by Email