topbanner
Monday October 23rd, 2017 - 10:35:pm
topbanner

രാജവാഴ്ചയുടെ സ്മരണകളുണര്‍ത്തി ഉത്രാടക്കിഴി സമര്‍പ്പിച്ചു

NewsDesk
രാജവാഴ്ചയുടെ സ്മരണകളുണര്‍ത്തി ഉത്രാടക്കിഴി സമര്‍പ്പിച്ചു

കോട്ടയം രാജവാഴ്ചയുടെ സ്മരണകളുണര്‍ത്തി ഉത്രാടക്കിഴി സമര്‍പ്പിച്ചു. കോട്ടയം വയസ്‌ക്കര ഇല്ലത്തെ സൗമ്യവതി തമ്പുരാട്ടിയ്ക്ക് സര്‍ക്കാര്‍ പ്രതിനിധി കോട്ടയം തഹസീല്‍ദാര്‍ അനില്‍ ഉമ്മന്റെ സാന്നിധ്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉത്രാടക്കിഴി സമര്‍പ്പിച്ചു.രാജഭരണകാലത്ത് നിലനിന്നിരുന്ന ആചാരത്തിന്റെ പിന്തുടര്‍ച്ചയാണ് ഉത്രാടക്കിഴി സമര്‍പ്പണം  കൊച്ചി രാജാവ് രാജകുടുംബാഗങ്ങളായ സ്ത്രീകള്‍ക്ക് ഓണത്തോട് അനുബന്ധിച്ച് വസ്ത്രം വാങ്ങുന്നതിനായി നല്‍കി വന്നിരുന്ന സമ്മാനമാണ് ഉത്രാടക്കിഴി.

കൊച്ചി രാജവംശത്തിന്റെ പിന്‍മുറക്കാരിയെന്ന നിലയ്ക്കാണു സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി നല്‍കുന്നത്. കോട്ടയം ജില്ലയില്‍ ഒരാള്‍ക്കു മാത്രമാണു ലഭിക്കുന്നത്. വയസ്‌കര രാജരാജവര്‍മയുടെ ഭാര്യ സൗമ്യവതിത്തമ്പുരാട്ടിക്കു എം.എല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 1000 രൂപയടങ്ങിയ കിഴി കൈമാറി. 72കാരിയായ സൗമ്യവതി തമ്പുരാട്ടി ഇത് അറുപത്തിനാലാം തവണയാണ് കിഴി ഏറ്റുവാങ്ങുന്നത്. കൊച്ചി രാജവംശത്തില്‍പ്പെട്ട ഇളങ്കുന്നപ്പുഴ നടക്കന്‍ കോവിലകം അംഗമാണ് സൗമ്യവതി.

14 രൂപയായിരുന്ന കിഴി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് ആയിരം രൂപയായി വര്‍ധിപ്പിച്ചത്. തൃശൂര്‍ ട്രഷറിയില്‍നിന്നാണു തുക അനുവദിക്കുന്നത്. തൃശൂര്‍ കളക്ടറുടെ പ്രത്യേക പ്രതിനിധി കോട്ടയം താലൂക്ക് ഓഫിസില്‍ തുക നേരിട്ട് എത്തിക്കും. അവിടെനിന്നു തഹസില്‍ദാരുടെ നേതൃത്വത്തില്‍ പണം വയസ്‌ക്കര രാജഭവനത്തില്‍ എത്തിക്കും. സംസ്ഥാനത്ത് 79 പേര്‍ക്കാണ് ആകെ ഉത്രാടക്കിഴി നല്‍കുന്നത്.

Read more topics: uthradakizhi, kottayam
English summary
uthradakizhi kottayam
topbanner topbanner

More News from this section

Subscribe by Email