topbanner
Monday October 23rd, 2017 - 10:36:pm
topbanner

തിരുവോണ ദിനത്തില്‍ സദ്യയുമായി ജെറ്റ്എയര്‍വേയ്‌സ്

rajani v
തിരുവോണ ദിനത്തില്‍ സദ്യയുമായി ജെറ്റ്എയര്‍വേയ്‌സ്

നെടുമ്പാശേരി: തിരുവോണ ദിനത്തില്‍ കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസിലെ യാത്രികര്‍ക്ക് വിമാനത്തില്‍ പ്രത്യേകമായി സദ്യ വിളമ്പാന്‍ ഒരുങ്ങുകയാണ് ജെറ്റ് എയര്‍വേയ്‌സ്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തയ്യാറാക്കിയ മെനുവില്‍ രാവിലെ അപ്പവും മപ്പാസും ഉള്‍പ്പെടെയുള്ള വെജിറ്റേറിയന്‍ വിഭവങ്ങളും നല്‍കും. ഊണിന് അവിയലും ചമ്പ അരിയും സാമ്പാറും ഉള്‍പ്പെട്ട പരമ്പരാഗത സദ്യയാണ് വിളമ്പുക.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് അബുദാബി, ദമാം, ദുബായ്, ദോഹ, മസ്‌കറ്റ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളിലാണ് ഓണവിഭവങ്ങള്‍ ലഭ്യമാകുക.

 

English summary
thiruvonam day jet airways sadhya business
topbanner topbanner

More News from this section

Subscribe by Email