Thursday October 18th, 2018 - 5:14:pm
topbanner
Breaking News

സപ്‌ളൈകോ ഓണവിപണി: വിറ്റുവരവ് 10 കോടി കവിഞ്ഞു

NewsDesk
സപ്‌ളൈകോ ഓണവിപണി: വിറ്റുവരവ് 10 കോടി കവിഞ്ഞു

ഓണം-ബക്രീദ് ആഘോഷം പ്രമാണിച്ച് സപ്‌ളൈകോ വിപണിയിടപെടലിനായി ആരംഭിച്ച 176 പ്രത്യേക ചന്തകളിലെ വിറ്റുവരവ് 10 കോടി കവിഞ്ഞു. പ്രത്യേക ഓണച്ചന്തകള്‍ക്കു പുറമെ സപ്്്‌ളൈകോയുടെ എല്ലാ വില്‍പനശാലകള്‍ വഴിയും അവശ്യസാധനങ്ങള്‍ വിതരണം ചെയ്തുവരുന്നുണ്ട്. 1465 ഓണം-ബക്രീദ് ഫെയറുകളാണ് സപ്‌ളൈകോ സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കുന്നത്.

എല്ലാ ഇനം അരിയും പയറുവര്‍ഗങ്ങളും സബ്്്‌സിഡി നിരക്കിലും നോണ്‍സബ്്‌സിഡി നിരക്കിലും ലഭിക്കും. ഓണം പ്രമാണിച്ച്്് ഒരു റേഷന്‍ കാര്‍ഡിന് നല്കുന്ന 10 കിലോ അരി ഒന്നിച്ച് എല്ലാ വില്്്പനശാലകളില്‍ നിന്നും വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഓണക്കാലത്ത്് ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്ന സൗജന്യഓണക്കിറ്റുകളുടെ വിതരണം ഇന്ന് (സെപ്തംബര്‍ 10) പൂര്‍ത്തിയാവും.

ഇതുവരെ 15 ലക്ഷത്തോളം കിറ്റുകള്‍ വിതരണം ചെയ്തു. ഇതിനുപുറമെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ട്രൈബല്‍ കിറ്റുകളുടെ വിതരണവും പൂര്‍ത്തിയായി വരുന്നു. സ്്്കൂള്‍ കുട്ടികള്‍ക്ക് നല്കുന്ന അഞ്ചു കിലോ സൗജന്യഅരിയുടെ വിതരണവും നടന്നുവരുന്നു.

ഓണത്തോടനുബന്ധിച്ച് എല്ലാ ഓണച്ചന്തകളിലും വില്പനശാലകളിലും അവശ്യസാധനങ്ങള്‍ സ്‌റ്റോക്കുണ്ടെന്ന് ഉറപ്്പു വരുത്തിയിട്ടുണ്ട്. സപ്‌ളൈകോയുടെ പ്രത്യേക ഓണസമ്മാനപദ്ധതിക്കും ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 300 രൂപയുടെ ശബരി ഉത്പന്നങ്ങളടക്കം 2000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നയാള്‍ക്ക് പദ്ധതി പ്രകാരം ഒരു ഗിഫ്റ്റ് കൂപ്പണ്‍ ലഭിക്കും. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഓരോ കൂപ്പണ്‍ വീതം അധികമായി ലഭിക്കും. ഓണത്തിനുശേഷം കൂപ്പണുകള്‍ നറുക്കെടുത്ത് വിജയിക്ക് അഞ്ചു പവന്‍ സ്വര്‍ണം നല്കും. ഓരോ ജില്ലാതല വിജയിക്കും ഓരോ പവന്‍ വീതം സ്വര്‍ണവും നല്കുന്നതാണ് സപളൈകോയുടെ സമ്മാനപദ്ധതി.

അറസ്റ്റിലായ ക്യാമറാമാന്റെ മൊബൈലില്‍ സീരിയല്‍ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍

പൃഥ്വിയുടെ പുതിയ ചിത്രത്തില്‍ അഞ്ച് നായികമാര്‍

ഒപ്പം കാണാന്‍ മോഹന്‍ലാല്‍ സുചിത്രയോടൊപ്പം എത്തി

Read more topics: supplyco, onam fare, sales
English summary
supplyco onam fare 2016 sales 10 crore
topbanner

More News from this section

Subscribe by Email