Tuesday November 13th, 2018 - 12:55:pm
topbanner

ഓണക്കാലത്ത്കേരളത്തിന് പ്രത്യേക തീവണ്ടികൾ അനുവദിച്ചു

Renjini
ഓണക്കാലത്ത്കേരളത്തിന് പ്രത്യേക തീവണ്ടികൾ അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് പ്രത്യേക തീവണ്ടി സർവീസുകൾ റെയ്‌ൽവെ പ്രഖ്യാപിച്ചു. തിരക്ക് കണക്കിലെടുത്താണ് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.ചെന്നൈയിൽ നിന്നും എറണാകുളം കൊച്ചുവേളി തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും നാഗർകോവിലിൽ നിന്നും മംഗലാപുരത്തേക്കുമാണ് പ്രത്യേക തീവണ്ടികൾ അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നും എറണാകുളത്തു നിന്നും വേളാങ്കണ്ണിയ്ക്ക് പ്രത്യേക തീവണ്ടികളും ഉണ്ട്. സുവിധ ട്രെയ്‌നുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ആഗസ്റ്റ് 31-ന് തിരുനെല്‍വേലിയില്‍ നിന്ന് മംഗലാപുരത്തേക്കും സപ്തംബര്‍ 1-ന് മംഗലാപുരത്തു നിന്ന് തിരുനെല്‍വേലിയിലേക്കും പ്രത്യേക സർവീസുകൾ ഉണ്ടാകും.

കൂടാതെ സെപ്റ്റംബർ 1-ന് ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കും (സുവിധ) സെപ്റ്റംബർ 3-ന് എറണാകുളത്തു നിന്ന് ചെന്നൈയിലേക്കും പ്രത്യേക തീവണ്ടികൾ സർവീസ് നടത്തും.സെപ്റ്റംബർ 1-ന് മഹാരാഷ്ട്രയിലെ നന്ദേദില്‍ നിന്ന് എറണാകുളത്തേക്കും സെപ്റ്റംബർ 4-ന് തിരിച്ച്‌ നന്ദേദിലേക്കും പ്രത്യേക തീവണ്ടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

സെപ്റ്റംബർ 1-ന് സെക്കന്തരാബാദില്‍ നിന്ന് കൊച്ചുവേളിയിലേക്കും സപ്തംബര്‍ 6-ന് കൊച്ചുവേളിയില്‍ നിന്ന് സെക്കന്തരാബാദിലേക്കും തീവണ്ടി സർവീസ് ഏര്‍പ്പെടുത്തി.സെപ്റ്റംബർ 6-ന് തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്കും സെപ്റ്റംബർ 7-ന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും സ്പെഷ്യല്‍ തീവണ്ടികൾ അനുവദിച്ചതായി അധികൃതർ അറിയിച്ചു.

സെപ്റ്റംബർ 8, 15, 22, 29 തീയതികളില്‍ ചെന്നെയില്‍ നിന്ന് എറണാകുളത്തേക്ക് പ്രത്യേക തീവണ്ടികൾ ഉണ്ടാകും. സെപ്റ്റംബർ 10, 17, 24, ഒക്ടോബര്‍ 1 തീയതികളില്‍ എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് തീവണ്ടികൾ യാത്ര തിരിക്കും.

Read more topics: onam, season, Special, trains, provided
English summary
Special trains were provided for Keralam season
topbanner

More News from this section

Subscribe by Email