Tuesday September 25th, 2018 - 7:29:pm
topbanner

ഓണസദ്യയ്ക്ക് രുചികരമായ പരിപ്പുകറി ഉണ്ടാക്കാം

rajani
ഓണസദ്യയ്ക്ക് രുചികരമായ പരിപ്പുകറി ഉണ്ടാക്കാം

ഓണത്തിന് മലയാളികള്‍ എല്ലാവരും ശ്രദ്ധകേന്ദ്രീകരിക്കുന്നത് അടുക്കളയിലാണ്. അടുക്കളയില്‍ ഈ അവസരത്തിലാണ് പാചക പരീക്ഷണങ്ങള്‍ നടത്തുക. ഓണസദ്യക്ക് ആദ്യം പരിപ്പും നെയ്യുമൊഴിച്ചു കഴിയ്ക്കുന്ന ശീലം പലയിടത്തുമുണ്ട്. പരിപ്പ് വെറുതെ വേവിക്കുന്നിന് പകരം ലളിതമായ ഒരു പരിപ്പുകറിയുണ്ടാക്കി നോക്കൂ.

ചെറുപയര്‍ പരിപ്പ് 1 കപ്പ്
തേങ്ങ ചിരകിയത്അരക്കപ്പ്
ജീരകംഅര സ്പൂണ്‍
ചുവന്ന മുളക് മൂന്നെണ്ണം
നെയ്യ്അര സ്പൂണ്‍
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ

ഒരു ചീനച്ചട്ടിയില്‍ പരിപ്പ് നല്ലപോലെ ഇട്ട് ചൂടാക്കുക. പിന്നീടിത് ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം. തേങ്ങ ചിരകിയത് ജീരകവും ചേര്‍ത്ത് അരയ്ക്കണം.പരിപ്പ് വെന്തു കഴിഞ്ഞാല്‍ ഈ അരപ്പു ചേര്‍ത്ത് അല്‍പനേരം തിളപ്പിക്കുക. ഇതിലേക്ക് കടുകും കറിവേപ്പിലയും ചുവന്ന മുളകും വറുത്തിടണം.വാങ്ങി വച്ച പരിപ്പുകറിയിലേക്ക് നെയ്യൊഴിച്ച് ഇളക്കുക. ഓണത്തിനുള്ള പരിപ്പുകറി തയ്യാര്‍.

 

Read more topics: onam, sadhya, parippucurry
English summary
onam sadhya parippucurry
topbanner

More News from this section

Subscribe by Email