Tuesday September 25th, 2018 - 10:52:pm
topbanner

ഓണസദ്യയ്ക്ക് വിളമ്പാം കരിക്ക് പായസം

rajani
ഓണസദ്യയ്ക്ക് വിളമ്പാം കരിക്ക് പായസം

ഓണത്തിന് കൊതിയൂറും കരിക്ക് പായസം ഞൊടിയിടയില്‍ തയ്യാറാക്കാം. ഇതിന് ആവശ്യമായ ചേരുവകള്‍ താഴെ പറയുന്നവയാണ്. 

ഇളയ കരിക്കിന്‍ കാമ്പ് 3
കരിക്ക് കരിക്കിന്‍ വെള്ളം 3 കരിക്ക്
അണ്ടിപരിപ്പ് (അരച്ചെടുത്തത്) 100 ഗ്രാം
തേങ്ങാപാല്‍ അര മുറി
കപ്പലണ്ടി വറുത്തത് 100 ഗ്രാം
ഏലക്കായ പൊടിച്ചത് 2 ടീസ്പുണ്‍
ജീരകം പൊടിച്ചത് 2 ടിസ്പൂണ്‍

തയ്യാറാക്കുന്ന വിധം

രണ്ടു കരിക്കിന്റെ കാമ്പും വെള്ളവും ചേര്‍ത്ത് നന്നായി പാലു പോലെ അരച്ചു ചേര്‍ക്കുക. തേങ്ങാപാലും അരച്ചു വച്ച അണ്ടിപരിപ്പും കൂടെ ചേര്‍ത്ത് നന്നായി ഇളക്കി മൂന്ന് മിനിട്ടു നേരം ഇളക്കാതെ അടച്ചു വയ്ക്കുക. അതിനു ശേഷം ഇതിലേക്ക് വറുത്ത കപ്പലണ്ടി ചെറുതായി പൊടിച്ചതും ഏലക്കായും ജീരകവും കൂടെ ചേര്‍ത്ത് ഒന്നു കൂടെ ഇളക്കിയെടുക്കുക. ബാക്കിയുള്ള ഒരു കരിക്കിന്റെ കാമ്പ് ചെറുതായി അരിഞ്ഞു ചേര്‍ത്ത് കരിക്കിന്‍ പായസം കുടിക്കാം.

 

Read more topics: onam, sadhya, karikku, payasam
English summary
onam sadhya karikku payasam
topbanner

More News from this section

Subscribe by Email