Sunday February 17th, 2019 - 1:18:am
topbanner

കാളനില്ലാതെ എന്ത് ഓണസദ്യ

rajani
കാളനില്ലാതെ എന്ത് ഓണസദ്യ

ഓണസദ്യയ്ക്ക് സ്വര്‍ണനിറത്തില്‍ കുറുകിയുള്ള കാളന്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. പത്തുമുതല്‍ പന്ത്രണ്ടു പേര്‍ക്കുവരെ ചോറിന് ഒഴിച്ചുകൂട്ടാനുളള ചേരുവകളാണ് ഇവിടെ പറയുന്നത്. ചെറുകുടുംബങ്ങള്‍ക്ക് ഈ പറയുന്ന സാധനങ്ങളുടെ നേര്‍പ്പകുതി അളവില്‍ സാധനങ്ങള്‍ ഒരുക്കിയാല്‍ മതി.

ചേരുവകള്‍:

പച്ച ഏത്തക്കായ 2 എണ്ണം
അധികം പുളിക്കാത്ത തൈര് 1 ലിറ്റര്‍
തേങ്ങ ചിരകിയത് 4 സ്പൂണ്‍
സവാള 1 എണ്ണം കനം കുറച്ച് ചെറുതായി അരിഞ്ഞത്
ഇഞ്ചി ഒന്നര ഇഞ്ചി കഷണം
വെളുത്തുള്ളി 6 അല്ലി നീളത്തില്‍ അരിഞ്ഞത്
മഞ്ഞള്‍ പൊടി അര സ്പൂണ്‍
മുളകുപൊടി 2 സ്പൂണ്‍
പച്ചമുളക് 4 എണ്ണം നീളത്തില്‍ അരിഞ്ഞത്
എണ്ണ 2 സ്പൂണ്‍
ഉപ്പ് പാകത്തിന്

കടുകു വറുക്കാന്‍:

എണ്ണ 3 സ്പൂണ്‍
ഉള്ളി 3 എണ്ണം നീളത്തില്‍ അരിഞ്ഞത്
കടുക് 2 സ്പൂണ്‍
ഉലുവ 1 സ്പൂണ്‍
കറിവേപ്പില 4 തണ്ട്
വറ്റല്‍മുളക് 4 എണ്ണം

തയ്യാറാക്കേണ്ട വിധം

തേങ്ങ, ഇഞ്ചി എന്നിവ മിക്‌സിയില്‍ നന്നായി അരയ്ക്കുക. അരയാന്‍ ആവശ്യമുള്ള വെള്ളം മാത്രം ചേര്‍ക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ മൂപ്പിക്കാന്‍ വെളളം മുഴുവന്‍ വറ്റിച്ചുകളയേണ്ടിവരും. തൈരിന് പുളി കൂടുതലാണെങ്കില്‍ കൂടുതല്‍ തേങ്ങ ചേര്‍ക്കാം.

ഏത്തക്കായ തൊലി പൊളിച്ച് നടുവെ കീറി അരിയുക. ചെരിച്ചാണ് സാധാരണഗതിയില്‍ ഏത്തക്കായ കഷണങ്ങള്‍ അരിഞ്ഞെടുക്കുന്നത്. മഞ്ഞള്‍പ്പൊടി, മുളകുപൊടി, വെളുത്തുള്ളി, സവാള, ഉപ്പ് ഇവ ചേര്‍ത്ത് ആവശ്യമുള്ള വെള്ളം മാത്രം ചേര്‍ത്ത് നന്നായി വേവിക്കുക.

മണ്‍ചട്ടിയില്‍ തയാറാക്കിയില്‍ കൂടുതല്‍ രുചികരമായിരിക്കും. സ്റ്റീല്‍ പാത്രങ്ങളിലും ഉണ്ടാക്കാം. ഇതിനായി തെരഞ്ഞെടുത്ത പാത്രം ചൂടാകുമ്പോള്‍ 2 സ്പൂണ്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ അര സ്പൂണ്‍ കടുക് ഇടുക. കടുക് പൊട്ടിക്കഴിയുമ്പോള്‍ അരപ്പ് ചേര്‍ക്കുക. നന്നായി ഇളക്കി തേങ്ങയുടെ നിറം മാറുന്നതുവരെ മൂപ്പിക്കുക. വെള്ളനിറംമാറി മൂത്തമണം വരുന്നതുവരെയാണ് ചൂടാക്കേണ്ടത്.

ഇതിലേയ്ക്ക് ഏത്തക്കായ വേവിച്ചത് ചേര്‍ക്കുക. ഇതോടൊപ്പം മിക്‌സിയില്‍ അടിച്ച് കട്ട ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. ഉപ്പിന്റെ പാകം നോക്കി ആവശ്യമെങ്കില്‍ വീണ്ടും ചേര്‍ക്കുക. തുടര്‍ന്ന് നന്നായി ഇളക്കി തിളപ്പിക്കുക. തിളച്ചുകഴിയുമ്പോള്‍ വാങ്ങിവച്ചശേഷം വീണ്ടും ഒരു മിനിട്ടുകൂടി ഇളക്കുക. പിരിഞ്ഞുപോകാതിരിക്കാന്‍വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഒരു ചീനച്ചട്ടി അടുപ്പില്‍വച്ച് 3 സ്പൂണ്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ കടുക് ഇടുക. പൊട്ടിക്കഴിയുമ്പോള്‍ ഉലുവ ഇടുക. അതിനുശേഷം വറ്റല്‍മുളക്, ഉള്ളി അരിഞ്ഞത്, കറിവേപ്പില ഇവ ഇടുക. ഉള്ളി മൂത്തുകഴിയുമ്പോള്‍ വാങ്ങി കറിയിലേയ്ക്ക് ഒഴിക്കുക. നന്നായി ഇളക്കുക.

പാകമായ കാളന്‍ ചൂടാറിയശേഷം ഭരണിയില്‍ ഒഴിച്ചുവച്ചാല്‍ മൂന്നാലു ദിവസം കേടുകൂടാതെയിരിക്കും. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ ഏറെനാള്‍ കേടുകൂടാതെയിരിക്കും.

 

Viral News

Read more topics: onam, sadhya, kalan, curry
English summary
onam sadhya kalan curry
topbanner

More News from this section

Subscribe by Email