Tuesday September 25th, 2018 - 1:29:pm
topbanner

ഓണസദ്യയ്ക്ക് വിളമ്പാം അടപായസം

rajani
ഓണസദ്യയ്ക്ക് വിളമ്പാം അടപായസം

മലയാളികളുടെ ഓണസദ്യയില്‍ ഒഴിച്ചു കൂടാന്‍ സാധിക്കാത്ത ഒന്നാണ് അടപായസം. അല്പനേരം അടുക്കളയില്‍ ചെലവഴിക്കാന്‍ തയ്യാറാണെങ്കില്‍ നമ്മുക്ക് സ്വാദിഷ്ടമായ അടപായസം ഉണ്ടാക്കാം.

അട - ഒരു കവര്‍
ശര്‍ങ്കര -അരകിലോ
നെയ്യ് - അമ്പത് ഗ്രാം
ചൗവ്വരി - 100
അണ്ടിപ്പരുപ്പ് , കിസ്മിസ്, ഏലയ്ക്ക എന്നിവ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. അട തിളച്ച വെള്ളത്തില്‍ ഇട്ട് നന്നായി വേവിക്കുക.
അട സോഫ്റ്റ് ആകുമ്പോള്‍ വാങ്ങി ഊറ്റി വയ്ക്കുക
2. ശര്‍ക്കര പാനിയാക്കി വയ്ക്കുക(തിളപ്പിച്ച് , അരിച്ച് വയ്ക്കുക
3. ഉരുളിയില്‍ നെയ്യൊഴിച്ച് അട അതിലിട്ട് ചെറുതായി വഴറ്റുക(ചൂടായ നെയ്യില്‍ ആദ്യം ശര്‍ക്കര പാനിയൊഴ്ച്ച് ചൂടാകുമ്പോള്‍ അട ചേര്‍ത്തും ചെയ്യാം)
4. പാനികാച്ചിയ ശര്‍ക്കര വെള്ളം അതിലൊഴിച്ച് കുറുകുംവരെ വേവിക്കുക
5. കുറുകാന്‍ തുടങ്ങുമ്പോള്‍ തേങ്ങാപ്പാല്‍ ആദ്യം കട്ടി കുറച്ചും പിന്നീട് കട്ടി കൂടിയതും എന്ന പ്രകാരത്തില്‍ ഇടവിട്ട് ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. പാല്‍പ്പൊടി കൊണ്ടുള്ള പാലും ചേര്‍ക്കാം.
6. ഇടയ്ക്ക് ചൗവ്വരി നന്നായി വേവിച്ചതു ഇട്ട് ഇളക്കുക.
നാന്നായി പരുവം വരുമ്പോള്‍ ഏലക്കാപ്പൊടി ചേര്‍ക്കുക
നെയ്യില്‍ അണ്ടിപ്പരുപ്പ്, കിസ് മിസ്, ഇവ വറുത്ത് ഇടുക.

 

Read more topics: onam, sadhya, adapayasam
English summary
onam sadhya adapayasam
topbanner

More News from this section

Subscribe by Email