Monday June 1st, 2020 - 1:10:am

ഒാണത്തിന് സുരക്ഷയൊരുക്കി കോട്ടയം ജില്ലാ പോലീസ്; പട്രോളിം​ഗ് ശക്തമാക്കും

suvitha
ഒാണത്തിന് സുരക്ഷയൊരുക്കി കോട്ടയം ജില്ലാ പോലീസ്; പട്രോളിം​ഗ് ശക്തമാക്കും

കോട്ടയം: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളിലേയും പ്രധാനപ്പെട്ട സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ഇന്നു മുതല്‍ ഓണാഘോഷങ്ങള്‍ അവസാനിക്കുന്നതു വരെ രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളില്‍ പോലീസ് വാഹനങ്ങളിലും, കാല്‍നട പട്രോളിംഗും ക്രമീകരിക്കും. തിരക്കുള്ള സ്ഥലങ്ങളിലും പൊതു വാഹനങ്ങളിലും പോക്കറ്റടി, പിടിച്ചു പറി എന്നിവ തടയുന്നതിന് വനിത പോലീസ്, നിഴല്‍ പോലീസ് ഉള്‍പ്പെടെയുള്ളവരെ വിന്യസിക്കും ട്രാഫിക് നിയന്ത്രിക്കുന്നതിനായി പ്രധാനപ്പെട്ട ടൌണുകളില്‍ അധികമായി പോലീസുദ്യോഗസ്ഥരെ നിയോഗിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മദ്യപിച്ചും അമിതവേഗതയിലും വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക വാഹന പരിശോധനകള്‍ ക്രമീകരിക്കുന്നതാണ്. വ്യാജമദ്യം ഉല്പാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും തടയുന്നതിനായി എക്‌സൈസ് വകുപ്പുമായി യോജിച്ച് പരിശോധന നടത്തുന്നതിന് നടപടി സ്വീകരിക്കും. പൊതു സ്ഥലങ്ങളില്‍ മദ്യപാനം തടയുന്നതിന് ഫലപ്രദമായ രീതിയില്‍ പോലീസുദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ലഹരി പദാർത്ഥങ്ങള്‍, അന്യ ജില്ല/സംസ്ഥാനങ്ങളില്‍ നിന്നും കടത്തുന്നത് തടയുന്നതിനായി ദീർഘദദൂര ബസ്സുകളടക്കമുള്ള വാഹനങ്ങളും, ബസ് സ്റ്റാന്റ്/റയിൽവേ പരിസരങ്ങളിലും പോലീസിന്റെ കർശന പരിശോധനയ്ക്കുള്ള നടപടി സ്വീകരിക്കും.

ഓണാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി നല്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍

ഓണാവധിയോടനുബന്ധിച്ച് വീട് പൂട്ടി ദൂര യാത്ര പോകുന്നവര്‍, ആ വിവരം ബന്ധപ്പെട്ട സ്റ്റേഷനില്‍ അറിയിക്കുക. യാത്ര പോകുമ്പോള്‍ വീടുകളില്‍ സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാതിരിക്കുക.ഓണക്കാലത്ത് മോഷണശ്രമങ്ങള്‍ കൂടുതല്‍ നടക്കാറുള്ളതിനാല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ വിലപിടിപ്പുള്ള ആഭരണങ്ങള്‍ പരമാവധി കുറച്ച് ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇതര സംസ്ഥാന തൊഴിലാളികള്‍, നാടോടി സംഘങ്ങള്‍, യാചകര്‍ തുടങ്ങി പല വേഷങ്ങളില്‍ കവര്‍ച്ചക്കാര്‍ എത്താറുണ്ട്.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഓണക്കാലത്ത് ടൗണിലേക്ക് ഷോപ്പിങ്ങിനും മറ്റുമായി വരുന്നവര്‍ കഴിവതും പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കുക. സ്വന്തം വാഹനത്തില്‍ വരുന്നവര്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ സുരക്ഷിതമായി ലോക്ക് ചെയ്തിട്ടുണ്ടോ എന്നും ഗതാഗതതടസ്സം ഉണ്ടാക്കിയിട്ടില്ലെന്നും ഉറപ്പുവരുത്തുക. കൂടാതെ മറ്റുള്ളവര്ക്ക് അസൌകര്യം ഉണ്ടാകാത്ത തരത്തില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക. പൊതുസ്ഥലങ്ങളില്‍ മദ്യപാനം ഒഴിവാക്കുക.

അതിനെത്തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കേണ്ടതാണ്. ലഹരിവസ്തുക്കള്‍/വ്യാജമദ്യം തുടങ്ങിയവയുടെ ഉപയോഗം തടയാന്‍ പോലീസിനെ സഹായിക്കുക. ഓണക്കാലത്ത് വ്യാജമദ്യ വില്പന ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെയോ എക്‌സൈസിനെയോ അറിയിക്കുക. ആഘോഷവേളകളില്‍ പടക്കം, പൂത്തിരി മുതലായവ അശ്രദ്ധമായി ഉപയോഗിക്കരുത്. തിരക്കേറിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ കൂടെയുള്ള കുട്ടികള്‍, വൃദ്ധര്‍ തുടങ്ങിയവര്‍ കൂട്ടംതെറ്റിപ്പോകാതെ സൂക്ഷിക്കുക. അപകടസാധ്യതകള്‍ കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കുക. ഓണത്തോടനുബന്ധിച്ച് ദൂരയാത്ര ചെയ്യുന്നവര്‍ വെളിച്ചക്കുറവ് ഉള്ളപ്പോഴും ഉറക്കക്ഷീണമുള്ളപ്പോഴും വാഹനമോടിക്കാതിരിക്കുക.

പല അപകടങ്ങളും പുലര്‍വേളകളിലാണ് കൂടുതലുണ്ടാകുന്നത്, ഡ്രൈവര്‍ മയങ്ങിപ്പോകുന്നതാണ് കാരണം. അത്തരം അവസരങ്ങളില്‍ വിശ്രമിച്ചശേഷം മാത്രം വാഹനമോടിക്കുക. മദ്യപിച്ചോ അമിതവേഗത്തിലോ വാഹനമോടിക്കരുത്. അര്‍ധരാത്രിയിലും പുലര്‍കാലത്തുമുള്ള യാത്ര ഏറെ കരുതലോടെയാവണം. സീറ്റ് ബല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കേണ്ട വാഹനങ്ങളില്‍ അത് നിര്‍ബന്ധമായും ചെയ്യുക.അപകടസാധ്യതകള്‍, സുരക്ഷാഭീഷണി. ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ എല്ലാ സഹായത്തിനും ജില്ലാ പോലീസ് നിങ്ങള്‍ക്കൊപ്പമുണ്ടാകും. പൊതുജനങ്ങള്ക്ക്ത ഉപദ്രവം ഉണ്ടാകുന്ന വിധത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ഒഴിവാക്കുക.

പൊതു നിരത്തുകള്‍ കയ്യേറിയുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കുക.പോലീസ് സ്റ്റേഷനിലെ ജനമൈത്രി ഉദ്യോഗസ്ഥര്‍ക്കോ വ്യാജമദ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുക. അപ്രകാരമുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിലേക്ക് 04812563388 , 1090 നമ്പരില്‍ വിളിച്ചറിയിക്കുക. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ആരംഭിച്ച പിങ്ക് കണ്ട്രോയള്‍ റൂം നമ്പരില്‍ (1515) വിളിച്ച് സ്ത്രീ സുരക്ഷയ്ക്ക് വിഘാതമായ വിഷയങ്ങള്‍ അറിയിക്കുക.

English summary
Kottayam District Police for security in onam; patrolling strengthen
topbanner

More News from this section

Subscribe by Email