Sunday September 23rd, 2018 - 12:57:am
topbanner

പെരുന്നാള്‍ ഓണം വിപണിയില്‍ പച്ചക്കറി വില പിടിച്ചുനിര്‍ത്തി സര്‍ക്കാര്‍

NewsDesk
പെരുന്നാള്‍ ഓണം വിപണിയില്‍ പച്ചക്കറി വില പിടിച്ചുനിര്‍ത്തി സര്‍ക്കാര്‍

കൊച്ചി: ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഫലവത്തായി. ഓണത്തോടനുബന്ധിച്ച് പച്ചക്കറിക്ക് വന്‍ വിലക്കുറവാണ് എല്ലായിടത്തും.

സാധാരണ ഓണദിനങ്ങളില്‍ വെണ്ടയ്ക്ക കിലോയ്ക്ക് 40 മുതല്‍ 50 വരെയാണ് വില. എന്നാല്‍, വ്യാഴാഴ്ച വെണ്ടയ്ക്ക കിലോയ്ക്ക് 20 രൂപയായിരുന്നു. വെള്ളിയാഴ്ച ബക്രീദ് പ്രമാണിച്ച് മാര്‍ക്കറ്റിന് അവധിയായിരുന്നു.

തക്കാളി ഓണത്തിനുമുമ്പ് 30 കിലോയ്ക്ക് 1400 രൂപയായിരുന്നത് 900 രൂപയായി കുറഞ്ഞു. അതായത് ഒരു കിലോയ്ക്ക് 30 രൂപയായി കുറഞ്ഞു. വെള്ളരിക്ക് എക്കാലത്തേതിലും കുറവാണ് വില. കിലോയ്ക്ക് 15 രൂപ.

സാധാരണ ഓണക്കാലത്ത് പച്ചമുളകിന് കിലോയ്ക്ക് 40 രൂപയാണ് വില. ഇത്തവണ 30 രൂപയായി കുറഞ്ഞിട്ടുണ്ട്. പയറിനു മാത്രമാണ് വില അല്‍പ്പം കൂടിയത്. മുന്‍വര്‍ഷങ്ങളില്‍ ഓണക്കാലത്ത് പയറിന് കിലോയ്ക്ക് 40 വരെയാണ് ഉണ്ടായിരുന്നത്്. അത് 50 രൂപയായി വര്‍ധിച്ചിട്ടുണ്ട്. ഓണം അടുക്കുന്തോറും 60 മുതല്‍ 70 രൂപവരെ പയറിന്റെ വില ഉയരാം.

തമിഴ്‌നാട്ടില്‍ മഴയില്ലാതിരുന്നതിനാല്‍ പൊതുവെ പച്ചക്കറിയുടെ വരവ് കുറവായിരുന്നു. ഇപ്പോള്‍ അവിടെ മഴപെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഓണം കഴിഞ്ഞാലും അതിനാല്‍ പച്ചക്കറിവില വര്‍ധിക്കാന്‍ ഇടയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ജൈവപച്ചക്കറി വ്യാപകമായി കൃഷിചെയ്തതും തമിഴ്‌നാട് പച്ചക്കറിയുടെ വിലയില്‍ ഇടിവ് വരുത്തിയെന്ന് വ്യാപാരി വ്യവസായി സമിതി എറണാകുളം മാര്‍ക്കറ്റ് യൂണിറ്റ് സെക്രട്ടറി എസ് സാദത്ത് പറഞ്ഞു.

Read more topics: onam, market, vegetable
English summary
onam market vegetables price
topbanner

More News from this section

Subscribe by Email