Thursday November 22nd, 2018 - 4:19:pm
topbanner

അത്തം പിറന്നു: പൂക്കളമിടാന്‍ പൂവെത്തുന്നത് കര്‍ണ്ണാടകയില്‍ നിന്നും

rajani
അത്തം പിറന്നു: പൂക്കളമിടാന്‍ പൂവെത്തുന്നത് കര്‍ണ്ണാടകയില്‍ നിന്നും

തിരുവനന്തപുരം :അത്തം പിറന്നതോടെ തലസ്ഥാന നഗരിയില്‍ പൂവിപണി സജീവമായി. പാളയത്തുമാത്രം ഇരുപതോളം സ്റ്റാളുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി തുറന്നത്. കൂടാതെ നൂറുകണക്കിന് ചെറുകിട കച്ചവടക്കാരും ഒപ്പം അന്യസംസ്ഥാനത്ത് നിന്നുള്ള തെരുവോര വ്യാപാരികളും സ്റ്റാളുകള്‍ തുറന്നിട്ടുണ്ട്.മലബാര്‍ മേഖലയിലെ പ്രധാന പൂവിപണിയും പാളയമാണ്.

ബന്തിപൂക്കള്‍, അരളി, വാടാമല്ലി, ജമന്തി, ചെത്തി, താമര, റോസ് എന്നിവയാണ് വിപണിയിലെ പ്രധാന താരങ്ങള്‍. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് ഇവ പാളയം വിപണിയില്‍ എത്തുന്നത്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ വിലയില്‍ വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. എന്നാല്‍ വിനായക ചതുര്‍ത്ഥിയായതിനാല്‍ പൂക്കള്‍ക്ക് 20 മുതല്‍ 30 രൂപയുടെ വര്‍ദ്ധവുണ്ട്.

എന്നാല്‍, പല കച്ചവടക്കാരും പല വിലയാണ് ഈടാക്കുന്നത്. മുല്ല പൂവിന് ഇരട്ടി വിലയാണ് വര്‍ദ്ധിപ്പിച്ചത്.ഒരു മുഴം മുല്ലപ്പൂവിന് 30 രൂപയാണ് വില. വെള്ള ജമന്തിക്ക് കിലോക്ക് 120, മഞ്ഞക്ക് 160 . അരളിക്ക് 150 രൂപയും ബന്തിക്ക്( ഓറഞ്ച്) 80 രൂപയുമാണ് നിലവില്‍ വിപണിയിലെ വില.

തമിഴ് നാട്ടിലെയും, കര്‍ണ്ണാടകയിലെയും തോട്ടങ്ങളില്‍ നിന്നും ലേലം ചെയ്ത് കൊണ്ട് വരുന്ന പൂക്കളാണ് ഇവിടത്തെ വ്യാപാരികള്‍ക്ക് ലഭിക്കുന്നത്. മല്ലിക (80 )ആസ്ട്രിന്‍ (150) റോസ് (120) താമര( ഒന്ന്10 )കളര്‍ റോസ്( 160 ), ചില്ലി റോസ്(200) മഞ്ഞ ബന്തി (80), ഓറഞ്ച്.(40)ഗോള്‍ഡണ്‍(200) എന്നിങ്ങനെയാണ് ഏകദേശ വില.

ആം ആദ്മി നേതാക്കള്‍ സ്ത്രീകളെ ഉപയോഗിക്കുന്നു; കെജ്‌രിവാളിന് കത്ത്

കേരളത്തിലെ ഹര്‍ത്താലില്‍ പ്രവാസികള്‍ക്ക് പുച്ഛം; മറുപടിയുമായി ജോയ് മാത്യു

 

Read more topics: onam, celebration, flowers, palayam
English summary
onam celebration flowers palayam
topbanner

More News from this section

Subscribe by Email