Monday March 18th, 2019 - 11:27:pm
topbanner
topbanner

പുവര്‍ഹോമുകളിലെ കുട്ടികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു

NewsDesk
പുവര്‍ഹോമുകളിലെ കുട്ടികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം: സക്‌സസ് കേരള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പാറശാലയിലെ പുവര്‍ഹോമുകളിലെ കുട്ടികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു. പാറശാല ചെറുവാരക്കോണം സി.എസ്.ഐ പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റവ. ഡോ. ഗില്‍ബര്‍ട്ട് ജോസ് അധ്യക്ഷത വഹിച്ചു. റവ. ബ്രൈറ്റ് ജയ്കുമാര്‍, കരമന ജയന്‍, സോണിയാ മല്‍ഹാര്‍, നടന്‍ ശ്രീകാന്ത്, അനി ആന്റണി എന്നിവര്‍ സംബന്ധിച്ചു.

ചെറുവാരക്കോണം ഹോപ്പ് ഹൗസ്, സി.എസ്.ഐ ബാലികാ മന്ദിരം, സി.എസ്.ഐ എക്സ്റ്റന്റഡ് ഹോം, സി.ഇ ഹോം കരുണാലയം എന്നിവിടങ്ങളിലെ 150-ഓളം കുട്ടികളാണ് ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നത്. കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങള്‍ സമ്മാനിച്ചു. ചടങ്ങുകള്‍ക്കുശേഷം ഓണസദ്യ നടത്തി.onam celebration at poor home children's

Viral News

Read more topics: onam, celebration, poor home,
English summary
onam celebration at poor home children's
topbanner

More News from this section

Subscribe by Email