Wednesday November 14th, 2018 - 11:14:am
topbanner

ഓണ വിഭവങ്ങള്‍; പോഷക സമൃദ്ധമായ അവിയലുണ്ടായ കഥ

suvitha
ഓണ വിഭവങ്ങള്‍; പോഷക സമൃദ്ധമായ അവിയലുണ്ടായ കഥ

മലയാളികൾക്ക് സദ്യയിൽ ഒഴിച്ചു കൂടാനാകാത്ത വിഭവമാണ് അവിയൽ. പോഷണങ്ങൾ ധാരാളം ചേര്‍ന്ന അവിയൽ എല്ലാവർക്കും ഇഷ്ടമാണ്. മിക്കവാറും എല്ലാത്തരം പച്ചക്കറികളും അവിയലിന്റെ രുചിയെയും പോഷക സമൃദ്ധിയെയും വർദ്ധിപ്പിക്കുന്നു. അവിയലുണ്ടായതിനെപ്പറ്റി നിരവധി കഥകളും ഉണ്ട്. അതിൽ ഒരു കഥ പാണ്ഡവരുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഏറ്റവും ജനകീയമായ മറ്റൊരു കഥയും ഉണ്ട്.

പണ്ട് ഒരിടത്ത് നമ്പൂതിരിമാര്‍ നടത്തുന്ന ഒരു സദ്യ. സദ്യയ്ക്കുള്ള എല്ലാ വിഭവങ്ങളും തയ്യാറായി. എന്നാലപ്പോഴും നിരവധി പച്ചക്കറികളും നാളികേരവും ബാക്കി വന്നു. ഇതു കണ്ട പ്രധാന പാചകക്കാരന്‍ തിരുമേനി ഇവയെല്ലാം കൂടി അവിച്ച്(വേവിക്കുക എന്നതിന് പകരം ഉപയോഗിക്കുന്ന വാക്ക്) ഒരു വിഭവം തയ്യാറാക്കാന്‍ ശ്രമിച്ചു. ഇതിലേക്കല്പം നാളികേരം ചതച്ചതും വെളിച്ചെണ്ണയും കൂടി ചേര്‍ത്തു. എന്തായാലും സദ്യ കഴിച്ചവർക്ക് പുതിയ വിഭവം നല്ലപോലെ ഇഷ്ടപ്പെട്ടു.

അങ്ങനെ പച്ചക്കറികളെല്ലാം കൂടി അവിച്ചെടുത്ത് ഉണ്ടാക്കിയെടുത്ത ഭക്ഷണമായതുകൊണ്ട് അവിയല്‍ എന്നതിന് പേരും വന്നു. എന്തായാലും അവിയൽ എന്ന പേര് വരാൻ ഇതിൽപ്പരം മറ്റൊരു കഥ വേണ്ട. അവിയലിന് പുളി കിട്ടാന്‍ തൈരൊഴിച്ചും പച്ചമാങ്ങാ ചേര്‍ത്തും വാളന്‍പുളി അഥവാ പിഴിപുളി ചേര്‍ത്തും അവിയല്‍ വെയ്ക്കാറുണ്ട്. കേരളത്തില്‍ പലയിടത്തും പല രീതിയിലാണ് അവിയലുണ്ടാക്കുക. ചക്കയുടെ സീസണില്‍ ചക്ക അവിയലും ഉണ്ടാക്കാറുണ്ട്.

അവിയല്‍ പാചകം ചെയ്യുന്ന ഒരു വിധം

പടവലങ്ങ, മുരിങ്ങക്ക, വെള്ളരിക്ക, അച്ചിങ്ങ, ചേന, ഏത്തക്കായ, പച്ചമുളക് ഇവയെല്ലാം അരിഞ്ഞ് ആവശ്യത്തിന് മഞ്ഞപ്പൊടിയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്തു കഴിയുമ്പോള്‍ പുളി പിഴിഞ്ഞൊഴിക്കുക. ഇതിലേയ്ക്ക് കുറച്ച് തേങ്ങായും ജീരകവും ചതച്ചത് ആദ്യം ചേര്‍ത്ത് ഒന്നുകൂടി വേവിയ്ക്കുക. വെന്തു കഴിയുമ്പോള്‍ രണ്ടാമത് ചതച്ചെടുത്ത തേങ്ങാ, ഉള്ളി, കറിവേപ്പില  എന്നിവ ചേര്‍ത്ത് വാങ്ങി വെച്ച് അല്പം വെളിച്ചെണ്ണയും കൂടി ചേര്‍ത്ത് ഇളക്കി ഉപയോഗിക്കുക.

Read more topics: onam, malayali, ona sadhya, aviyal,
English summary
ona sadhya: the story of aviyal
topbanner

More News from this section

Subscribe by Email