Saturday November 17th, 2018 - 6:26:am
topbanner

ഓണത്തിന് മീനവിയല്‍ ആയാലോ ?

NewsDesk
ഓണത്തിന് മീനവിയല്‍ ആയാലോ ?

ദാസന്‍ വിജയനോട് പറഞ്ഞ മീനവിയല്‍ മാത്രമല്ല ചിക്കന്‍ സാമ്പാര്‍,നെത്തല്‍ തോരന്‍, ബീഫ് കൂട്ടുകറി, കക്ക തോരന്‍, കൂന്തല്‍ കിച്ചടി, കടുക്ക അച്ചാര്‍ ഇങ്ങനെ ഓണസദ്യ പുതുമയോടെ ഉണ്ണാന്‍ ഒരുങ്ങുകയാണ് ചില ന്യൂജനറേഷന്‍ മലയാളികള്‍.

ഊണു കഴിഞ്ഞാല്‍ അടപ്രഥമനോ പഴപ്രഥമനോ പതിവുള്ള മലയാളികള്‍ക്ക് നോണ്‍വെജ് സദ്യയില്‍ കോഴിപായസവും മുട്ടപായസവുമാണ് സ്‌പെഷ്യല്‍.

മലബാറിലും തിരുവിതാംകൂറിലും ചിലയിടങ്ങളില്‍ ഓണസദ്യക്കൊപ്പം മീന്‍ പൊരിച്ചതും ചിക്കന്‍ കറിയും വിളമ്പാറുണ്ടെങ്കിലും ഈ ന്യൂജനറേഷന്‍ നോണ്‍ വെജ് സദ്യ മലയാളികള്‍ക്ക് പുത്തന്‍ അനുഭവമാണ്.
പച്ചക്കറി നുറുക്കി ഒതുക്കി സദ്യ വിളമ്പി ശീലമുള്ള മലയാളികള്‍ക്ക് ഈ വിഭവങ്ങള്‍ ആദ്യം കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുമെങ്കിലും രുചിച്ചുനോക്കിയാല്‍ ചുറ്റുള്ളതൊന്നും കാണാന്‍ പറ്റൂല എന്നാണ് ന്യൂജന്‍ വാദം.

Read more topics: onam, special, meen avial,
English summary
onam special meen avial
topbanner

More News from this section

Subscribe by Email