Thursday May 23rd, 2019 - 5:33:pm
topbanner
topbanner

തൃക്കാക്കരയിലെ മാവേലി പ്രതിമ: അസുര രാജാവിന്റെ പ്രതിമ നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് വി.എച്ച്പി

suvitha
തൃക്കാക്കരയിലെ മാവേലി പ്രതിമ: അസുര രാജാവിന്റെ പ്രതിമ നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് വി.എച്ച്പി

കൊച്ചി: മലയാളികളുടെ ഒാണം എത്താൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ തൃക്കാക്കര ക്ഷേത്രമുറ്റത്തെ മഹാബലി പ്രതിമ നിർമ്മാണം വീണ്ടും വിവാദത്തിലേക്ക്. വാമന മൂർത്തി ക്ഷേത്രമുറ്റത്ത് അസുരരാജവായ മഹാബലിയുടെ പ്രതിമ നിർമ്മിക്കാൻ അനുവദിക്കില്ലെന്ന വെല്ലുവിളിയുമായി വി.എച്ച്പി രംഗത്ത് വന്നിരിക്കുകയാണ്.

എന്നാൽ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് മഹാബലിയെ അസുരനെന്ന് വിശേഷിപ്പിക്കുന്നതെന്നും, പ്രതിമ നിർമ്മാണവുമായി മുന്നോട്ട് പോകാനാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ തീരുമാനം. തൃക്കാക്കര ക്ഷേത്രമുറ്റത് ഏതാനും മാസങ്ങൾക്ക് മുൻപ് തുടങ്ങിയ മഹാബലിയുടെ പ്രതിമ നിർമ്മാണം തിരുവിതാംകൂർ ദേവസ്വം ഊർജ്ജിതമാക്കിയതോടെയാണ് വി.എച്ച്പി എതിർപ്പുമായി രംഗത്തെത്തുന്നത്.

വാമന മൂർത്തിയുടെ ക്ഷേത്രമുറ്റത്ത് അസുര രാജാവിന്‍റെ പ്രതിമ വേണ്ടെന്നാണ് വി.എച്ച്പി നിലപാട്. പ്രതിമ നിർമ്മിച്ചാൽ ക്ഷേത്ര ചൈതന്യം കുറയുമെന്നും ജനങ്ങളുടെ ശ്രദ്ധ മഹാബലിയിലേക്ക് തിരിയുമെന്നും അത് ക്ഷേത്രത്തിന്റെ പ്രധാന്യം കുറയ്ക്കുമെന്നും വിച്ച്പി അഭിപ്രായപ്പെടുന്നു. ക്ഷേത്രമുറ്റത്ത് പ്രതിമ നിർമ്മിക്കാനുള്ള മണ്ഡപം തയ്യാറായിട്ടുണ്ട്.

തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ വരച്ച മഹാബലി ചിത്രമാണ് പ്രതിമ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം നിർമ്മിക്കുന്ന പ്രതിമയാകും കേരളത്തിലെ ആദ്യ മാവേലി പ്രതിമ. ഒരു കോടി രൂപ ചിലവിട്ടാണ് മാവേലി പ്രതിമ നിർമ്മിക്കുന്നത്. പ്രതിമ നിർമ്മാണത്തെ ചോദ്യം ചെയ്ത് വിശ്വഹിന്ദുപരിഷ്ത് നേരത്തെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Read more topics: onam, maveli, statue, VHP gainst,
English summary
Maveli statue in Thrikkakara: VHP condemns the construction of Mahabali
topbanner

More News from this section

Subscribe by Email