topbanner
Sunday September 24th, 2017 - 1:35:am
topbanner

സമൃദ്ധിയുടെ നിറവില്‍ ഇന്ന് തിരുവോണം: കേരള ഓൺലൈൻ ന്യൂസിന്റെ ഓണാശംസകള്‍

NewsDesk
സമൃദ്ധിയുടെ നിറവില്‍ ഇന്ന് തിരുവോണം: കേരള ഓൺലൈൻ ന്യൂസിന്റെ ഓണാശംസകള്‍

തിരുവനന്തപുരം: പൂക്കളങ്ങള്‍ ഒരുങ്ങി. സദ്യവട്ടവും. ഇന്ന് പൊന്നോണം. മലയാളികള്‍ ഓണമാഘോഷിക്കുകയാണ്. കഴിഞ്ഞുപോയ ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടെ.. മാവേലി മന്നന്‍ തന്റെ പ്രജകളെ ആണ്ടൊരിക്കല്‍ സന്ദര്‍ശിക്കുന്ന സുദിനമാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണനാള്‍.

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു. ലോകത്തിന്റെ ഏതറ്റത്താണെങ്കിലും ഓണം ഓരോ മലയാളിക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്.

അത്തപൂക്കളമൊരുക്കി മാവേലിയെ കാത്തിരിക്കുന്ന കുരുന്നുകള്‍, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വിത്യാസമില്ലാതെ ഊഞ്ഞാലാടി രസിക്കുന്നവര്‍. തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും കാല്‍പന്തുകളിയും പുലിക്കളിയും എല്ലാമായി ആഘോഷം പൊടിപൂരമാക്കാനുള്ള മല്‍സരം. ഇതും ഓണക്കാലത്തിന്റെ മാത്രം സവിശേഷത.

ഓണമെന്നാല്‍ സമൃദ്ധിയുടെ അടയാളമായ സദ്യയാണ് പ്രധാനം. തൂശനിലയില്‍ വിളമ്പിയ കുത്തരി ചോറ്. ഇല നിറയെ കറികള്‍. മധുരസ്മരണയില്‍ ഇലയില്‍ പഴവും പപ്പടവും കുഴച്ച് പായസം. ഇതും ഓണത്തിന്റെ മാത്രം വേറിട്ട അനുഭവം.കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തു ചേരലിന്റെ ആഘോഷം കൂടിയാണ് ഓണം. ഇത്തരം ഒത്തുചേരലുകള്‍ക്കായി മലയാളി ഏത് പ്രതിസന്ധിയേയും മറികടക്കും.

തലമുറകള്‍ ഒന്നിച്ചു കൂടിയിരുന്ന് ഓണമുണ്ടാലേ ഓണം അര്‍ത്ഥപൂര്‍ണമാകൂ. കുടുംബങ്ങള്‍ കാത്തിരിക്കുന്നതും ഈ കൂട്ടായ്മയാണ്. സമൃദ്ധിയുടെയും സമഭാവനയുടെയും ഓണത്തിനായി. സദ്യയ്ക്കു ശേഷം ഓണക്കളികള്‍. ഊഞ്ഞാലാട്ടത്തിന്റെ ലഹരിയിലാണ് കുട്ടികള്‍. കളിയില്‍ താത്പര്യമില്ലാത്തവര്‍ക്ക് ടെലിവിഷന്‍ ചാനലുകള്‍ ഒരുക്കിയിരിക്കുന്ന ഓണപ്പരിപാടികള്‍ കണ്ടിരിക്കാം. പ്രവാസികള്‍ ഒട്ടൊരു ഗൃഹാതുരതയോടെ ഓണം ആഘോഷിക്കുന്നു. രാവിലെ തന്നെ നാട്ടിലേയ്ക്കു വിളിച്ച് ഓണവിശേഷങ്ങള്‍ അറിയാനും ഓണാശംസകള്‍ നേരാനുമുള്ള തിരക്കായിരുന്നു എല്ലാവര്‍ക്കും. ഇന്ന് ആഘോഷത്തിന്റെ ദിവസം. ആഹ്ലാദത്തിന്റേയും.

ഇന്ന് ഓണത്തെകുറിച്ചുള്ള കാഴ്ചപാടുകള്‍ തന്നെ മാറിയിരിക്കുന്നു. അയല്‍ സംസ്ഥാനത്തുനിന്നും ഭക്ഷണ സാമഗ്രികള്‍ വരുന്നതുകാരണവും,പട്ടിണിയും നമ്മള്‍ക്കറിയില്ല. ഇല്ലാത്തവന്റെ വിശപ്പ് മനസ്സിലാക്കുവാനുള്ള മനസും നമ്മള്‍ക്കിന്നില്ല. അങ്ങനെ പ്രത്യേകിച്ച് ഒന്നും അറിയില്ലെങ്കിലും നമ്മളും ഓണം ആഘോഷിക്കുന്നു. ഓണം അതിന്റെ എല്ലാ പ്രൗഢിയോടുംകൂടി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം. കള്ളവും ചതിയുമില്ലാത്ത സമത്വസുന്ദരമായ ഒരു മാവേലിനാട് .

എല്ലാ മലയാളികള്‍ക്കും കേരള ഓൺലൈൻ ന്യൂസ് കുടുംബത്തിന്റെ ഓണാശംസകള്‍...

Read more topics: onam, kerala, flowers, celebration,
English summary
malayalikalkku innu thiruvonam
topbanner topbanner

More News from this section

Subscribe by Email