Monday November 19th, 2018 - 10:42:am
topbanner

ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്കുളള ഓണം ബോണസ് വിതരണം ഉദ്ഘാടനം ചെയ്തു

NewsDesk
ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്കുളള ഓണം ബോണസ് വിതരണം ഉദ്ഘാടനം ചെയ്തു

ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്കുളള ഓണം ബോണസ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം വി ജയരാജന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു.

ലോട്ടറി വില്‍പനക്കാര്‍ക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനാവശ്യമായ സംവിധാനം ക്ഷേമനിധി ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ആവിഷ്‌കരിച്ചു വരുന്നതായി ചെയര്‍മാന്‍ എം വി ജയരാജന്‍ പറഞ്ഞു. പ്രതേ്യക യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. ലോട്ടറി വില്‍പ്പന വഴി സര്‍ക്കാരിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം പൂര്‍ണമായി തൊഴിലാളികളുടെ ക്ഷേമത്തിനായി വിനിയോഗിക്കും. സംസ്ഥാനത്തെ 40,000 ത്തോളം ലോട്ടറി വില്‍പ്പനക്കാര്‍ക്ക് അഭിമാനത്തോടെ തൊഴില്‍ ചെയ്ത് ജീവിക്കാനാവശ്യമായ കാര്യങ്ങളാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ ഡി എം മുഹമ്മദ് യൂസഫ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ കെ ജെ ബിന്നോ,സി പി രവീന്ദ്രന്‍(സി ഐ ടി യു), ജിന്‍സ് മാത്യു, കെ പി രാധാകൃഷ്ണന്‍(ഐ എന്‍ ടി യു സി), ടി നാരായണന്‍ (എ ഐ ടി യു സി), കെ കുമാരന്‍(ബി എം എസ്), പി വീരേന്ദ്രകുമാര്‍ (കെ എല്‍ വി എസ് യു), പി ചന്ദ്രന്‍(കെ എല്‍ എ എ), ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എം കൃഷ്ണരാജ് എന്നിവര്‍ സംസാരിച്ചു. ക്ഷേമനിധി ബോര്‍ഡ് അംഗം വി ബാലന്‍ സ്വാഗതവും അസി.ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അശോകന്‍ പാറക്കണ്ടി നന്ദിയും പറഞ്ഞു.

അമുസ്ലീങ്ങളോട് ചിരിക്കരുത്, മിണ്ടരുത്; ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം ഇന്റലിജന്‍സ് പരിശോധിക്കുന്നു

തേനിയില്‍ 120 ഏക്കര്‍ തോട്ടം, മകളുടെ ഭര്‍തൃപിതാവിന് 45 ലക്ഷത്തിന്റെ കാര്‍; കെ ബാബു കുടുങ്ങും

Read more topics: lottery, onam, bonus
English summary
lottery onam bonus distribution started kannur
topbanner

More News from this section

Subscribe by Email