Saturday November 17th, 2018 - 4:30:pm
topbanner

ദിലീപിനിന്ന് തടവുകാർക്കൊപ്പമുള്ള തിരുവോണ സദ്യ

NewsDesk
ദിലീപിനിന്ന് തടവുകാർക്കൊപ്പമുള്ള തിരുവോണ സദ്യ

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനിന്ന് തടവുകാർക്കൊപ്പമുള്ള തിരുവോണ സദ്യ. പതിവ് പോലെ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഇന്ന് തിരുവോണ സദ്യ നടക്കുമെങ്കിലും ആലുവ സബ് ജയിലിലെ സദ്യക്ക് ഇക്കുറി താരപരിവേഷമാണ്. രണ്ട് മാസത്തോളമായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ സാന്നിദ്ധ്യമാണ് ഇവിടം ശ്രദ്ധേയമാക്കുന്നത്. സെല്ലുകള്‍ക്ക് ഇടയിലുള്ള വരാന്തയുടെ തറയില്‍ തൂശനിലയിലാണ് സദ്യ. തടവുകാരെല്ലാവരും ചേര്‍ന്ന് സദ്യവട്ടമൊരുക്കും. 61 തടവുകാര്‍ ഇപ്പോള്‍ ജയിലിലുണ്ട്. ജീവനക്കാരെയും കൂട്ടി 75 പേര്‍ക്കാണ് ഇലയിടുക. ഓണസദ്യയ്ക്ക് ഒരാള്‍ക്ക് 25 രൂപ വീതം കൂടുതല്‍ അനുവദിക്കാറുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഉത്രാടദിനത്തില്‍ സഹപ്രവര്‍ത്തകരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.
രാവിലെ പത്ത് മണിയോടെ കലാഭവന്‍ ഷാജോണ്‍ ആണ് ആദ്യമെത്തിയത്. 11 മണിയോടെ ഹരിശ്രീ അശോകനും കലാഭവന്‍ ജോര്‍ജുമെത്തി. വൈകിട്ട് നാലിനാണ് രഞ്ജിത്തും സുരേഷ് കൃഷ്ണയും വന്നത്. എല്ലാവരും പത്ത് മിനിറ്റ് വീതം ദിലീപുമായി സംസാരിച്ചു.

ജയിലിലായ ശേഷം നാദിര്‍ഷയല്ലാതെ സിനിമ മേഖലയില്‍ നിന്ന് ദിലീപിന് സന്ദര്‍ശകരെത്തുന്നത് ഇതാദ്യമാണ്. ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മുമ്പ് രണ്ട് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

Read more topics: actress, attack, dileep,
English summary
dileep onasadhya aluva jail
topbanner

More News from this section

Subscribe by Email