Monday May 21st, 2018 - 12:19:pm
topbanner

ഓണമെത്തിയതോടെ നാളികേര വില കുതിക്കുന്നു: വെളിച്ചെണ്ണയ്ക്കും കൊപ്രായ്ക്കും റെക്കോഡ് വില

NewsDesk
ഓണമെത്തിയതോടെ നാളികേര വില കുതിക്കുന്നു: വെളിച്ചെണ്ണയ്ക്കും കൊപ്രായ്ക്കും റെക്കോഡ് വില

കോട്ടയം: ഓണമെത്തിയതോടെ സംസ്ഥാനത്ത് നാളികേര വില കുതിക്കുന്നു. വെളിച്ചെണ്ണയ്ക്കും കൊപ്രായ്ക്കും റെക്കോഡ് വിലയിലേയ്ക്ക്. രണ്ടാഴ്ച മുന്‍പ് 36 രൂപയില്‍ കിടന്ന നാളികേര വില നാല്പതും കടന്ന് അമ്പതിലേയ്ക്കടുക്കുന്നു. 140 രൂപയില്‍ കിടന്ന വെളിച്ചെണ്ണ 165 ലേയ്ക്കാണ് കുതിച്ചുയര്‍ന്നത്. രണ്ട് മാസം മുമ്പ് 900 മാത്രമായിരുന്ന കൊപ്രാ 1150 രൂപയിലെത്തി.

പച്ചതേങ്ങ കിലോയ്ക്ക് 41 ഉം, ഉണക്ക തേങ്ങയ്ക്ക് 45 രൂപയുമാണ് കോട്ടയം മാര്‍ക്കറ്റിലെ ഇന്നത്തെ ചില്ലറ വില. നാട്ടുപുറത്ത് 45 മുതല്‍ അമ്പതു രൂപവരെ വിലയെത്തിയിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് വ്യാജ വെളിച്ചെണ്ണയ്‌ക്കെതിരേ ശക്തമായ നടപടിയെടുത്തതോടെ ഗുണനിലവാരം കൂടിയ വെളിച്ചെണ്ണ വിപണിയില്‍ എത്തിയിട്ടുണ്ട്. വിലയില്‍ പെട്ടെന്നൊരു മാറ്റം ഉണ്ടാകാന്‍ സാദ്ധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.കേരളത്തില്‍ നാളികേരത്തിന്റെ ഉല്‍പ്പാദനക്കുറവാണ് ഇപ്പോള്‍ വില കൂടാന്‍ കാരണം.

കാലാവസ്ഥയിലുണ്ടായ വ്യതിയാനവും, തെങ്ങിനുണ്ടായ രോഗങ്ങളും കേരളത്തിലെ നാളികേര കൃഷിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.കഴിഞ്ഞ കാലങ്ങളില്‍ തേങ്ങ വിലയിലുണ്ടായ ഇടിവ് കര്‍ഷകരെ മറ്റ് കൃഷിയിലേയ്ക്ക് തിരിച്ച് വിട്ടതും പ്രതിസന്ധിക്ക് കാരണമായി. കേരളത്തില്‍ ഉത്പാദനം കുറഞ്ഞതോടെ മറുനാടന്‍ നാളികേരത്തിന് കേരളത്തില്‍ വന്‍ ഡിമാന്‍ഡായി.

തമിഴ്‌നാട്ടില്‍ നാളികേരത്തിന്റെ വില ഉയര്‍ന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് കോട്ടയത്തെ നാളികേര വ്യാപാരികള്‍ പറയുന്നു. ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് വര്‍ഷം തോറും ലോകനാളികേര ദിനമായി ആചരിക്കുന്നത്. എന്തായാലും നാളികേരവിലയിലുണ്ടായിരിക്കുന്ന ഈ ഉയര്‍ച്ച കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ്.

Read more topics: coconut oil, price, hike, kerala,
English summary
coconut oil price hike kerala

More News from this section

Subscribe by Email