Sunday February 17th, 2019 - 1:19:am
topbanner

പൂവിളിയും പൂക്കളവുമായി ഇന്ന് അത്തം; പതിനൊന്നിന് തിരുവോണം

NewsDesk
പൂവിളിയും പൂക്കളവുമായി ഇന്ന് അത്തം; പതിനൊന്നിന് തിരുവോണം

കോഴിക്കോട്: ഇന്ന് ചിങ്ങമാസത്തിലെ അത്തപ്പുലരി. മലയാളികളുടെ ദേശീയോത്സവമായ തിരുവോണ ദിനത്തിന് ഇനി പൂവിളിയും പൂക്കളങ്ങളും നിറയുന്ന പതിനൊന്ന്നാള്‍. പൂവട്ടിയുമായി പൂക്കള്‍ തേടി കുട്ടികള്‍ കാടുംമേടും അലയുന്ന കാഴ്ച ഇന്ന് പലയിടത്തും ഓര്‍മകളായി മാറിക്കഴിഞ്ഞു. എങ്കിലും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ആഘോഷത്തിന് മാറ്റുകൂട്ടുന്ന പൂവിളികളും പൂപ്പാട്ടുകളും ഉയരുന്നുണ്ട്.

തുമ്പപ്പൂ, മുക്കുറ്റി, കാക്കപ്പു എന്നിങ്ങനെ പറമ്പിലും പാടത്തും പൂക്കള്‍ തേടി പോകുന്നത് മലയാളികളുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മയാണ്. നല്ല നാളുകളെക്കുറിച്ചുള്ള സ്മരണയില്‍ മഹാബലിയെ വരവേല്‍ക്കാന്‍ നാടും വീടും ഒരുങ്ങിക്കഴിഞ്ഞു. കാര്‍ഷികോത്സവം എന്ന നിലയില്‍ ഓണത്തിന്റെ പ്രത്യേകത വേറെ തന്നെയാണ്. ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് കൊണ്ടാടും.

കൊയ്ത്തു കഴിഞ്ഞ് പത്തായങ്ങള്‍ നിറയുന്ന സമൃദ്ധിയുടെ കാലത്താണ് ഓണം വരുന്നത്. കാലവര്‍ഷത്തിന്റെ പെരുമ്പറ മുഴക്കങ്ങള്‍ക്ക് ശേഷം ചിങ്ങമാസത്തിലെ ചാറ്റല്‍മഴയിലാണ് ഓണം. 

ഇത്തവണം അത്തം പതിനൊന്നിനാണ് തിരുവോണം. തൃക്കേട്ട നക്ഷത്രം രണ്ടു ദിവസം (സെപ്തംബര്‍ 10, 11) വരുന്നതിനാലാണ് തിരുവോണം ഒരു ദിവസം വൈകുന്നത്. തമിഴ്‌നാട്ടില്‍ നിന്നു വരുന്ന പൂക്കള്‍ വില കൊടുത്തു വാങ്ങിയാണ് അത്തപ്പൂക്കളം തീര്‍ക്കുന്നത്. നാടാകെ ഇനി അത്തപ്പൂക്കള മത്സരങ്ങള്‍ നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒണാഘോഷം ഓണാവധിക്കും അത്തത്തിനു ഇടയ്ക്കാണ്.

പൂക്കള്‍ മിക്കവാറും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തണം. ചെണ്ടുമല്ലിയും ചെട്ടിപ്പൂവും മന്ദാരവും ലോഡ് കണക്കിനാണ് അതിര്‍ത്തികടന്നുവരുന്നത്. അത്തം ആഘോഷവും പൊടിപൊടിക്കണമെന്നാണ് പഴമക്കാരുടെ വിശ്വാസം. തൃപ്പൂണിത്തുറയിലെ അത്തച്ചമയം പ്രസിദ്ധമാണ്. അത്തം മുതല്‍ ഓണം വരെ നാട് ഉത്സവലഹരിയിലാകും. പൂക്കള മത്സരങ്ങളും കലാകായിക മത്സരങ്ങളും നാടുനീളെ അരങ്ങേറും. പുതിയ കാലത്ത് വിപണിയുടെ ഉത്സവം കൂടിയാണ് ഓണം.

 

Viral News

Read more topics: atham, onam, kerala
English summary
atham today onam after 10th day
topbanner

More News from this section

Subscribe by Email