topbanner
Monday October 23rd, 2017 - 10:36:pm
topbanner

ഓണാശംസകളുമായി അമിത് ഷാ

Jikku Joseph
ഓണാശംസകളുമായി അമിത് ഷാ

ന്യൂഡല്‍ഹി: കഴിഞ്ഞ തവണ വാമനജയന്തി നേര്‍ന്ന് വിവാദം സൃഷ്ടിച്ച്  ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇത്തവണ ഓണാശംസകളുമായി. ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെയെന്നും എല്ലാ മലയാളി സുഹൃത്തുകള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഓണത്തിന് അമിത് ഷാ വാമനജയന്തി ആശംസകള്‍ നേര്‍ന്നത് ഏറെ വിവാദമായിരുന്നു. വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രമടക്കം വാമനജയന്തി ആശംസകള്‍ ഫെയ്‌സ്ബുക്കിലൂടെ അമിത് ഷാ നേര്‍ന്നത്.

English summary
amith shah onam wishes
topbanner topbanner

More News from this section

Subscribe by Email