Saturday July 20th, 2019 - 11:00:am
topbanner
topbanner

തിരുവോണത്തെ, വരവേൽക്കാൻ ഒരുങ്ങി പുതിയങ്കം താരോദയ

NewsDesk
തിരുവോണത്തെ,  വരവേൽക്കാൻ ഒരുങ്ങി പുതിയങ്കം താരോദയ

ആലത്തൂര്; നന്മയും സമൃദ്ധിയും നിറഞ്ഞു തുളുമ്പുന്ന ഒരുതിരുവോണദിനം കൂടി വരവായി. ഇനി പഴമയുടെ ഓർമ്മകൾ ഉണർത്തിഓണപ്പൂക്കലത്തിന്റെ കാലം. സമൃദ്ധിയുടെയും ആഘോഷത്തിന്റെയുംഉത്സവമായ ഓണത്തെ വരവേൽക്കാൻ, കേരളത്തിന്റെ നെല്ലറയായപാലക്കാടിന്റെ ഹൃദയം തൊട്ടറിയുന്ന യുവ കൂട്ടായ്മ താരോദയഒരുങ്ങിക്കഴിഞ്ഞു. പുതിയങ്കം എന്ന നാട്ടിൻ പുറത്തെ നന്മയുള്ളചെറുപ്പക്കാരുടെ കൂട്ടായ്മയാണ് താരോദയ ആർ ട്സ് & സ്പോട്സ് ക്ലബ്.മറ്റു വർഷങ്ങളിലെ പോലെ തന്നെ, നാട്ടിലെ നന്മയുടെ കൂട്ടായ്മയുമായാണ്താരോദയയുടെ ഇത്തവണത്തെയും ഓണാഘോഷം. ഇനിയുള്ള ദിനങ്ങള്‍ പൂവിളികളുടെ നാളുകള്‍.

പുലികളി, പൂക്കളമത്സരം, ശിങ്കാരിമേളം,തിരുവോണഘോഷയാത്ര, വടംവലി മത്സരം, വഴുക്കുമരം കയറല്, തിററമത്സരം, കുട്ടികള്ക്കും സ്ത്രീകള്ക്കുംമായുള്ള നാടന് കലാ - കായികമത്സരങ്ങള്, സൗജന്യ മെഗാ മെഡിക്കൽക്യാമ്പ്, ഓണ്‍ലൈന്‍ ഫാമിലിസെല്‍ഫി മത്സരം, ഓണക്കോടി വിതരണം, പഠനോപകരണ വിതരണം,കൂടാതെ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികള്ക്കൊപ്പം ഓണസദ്യയുംഓണാഘോഷവും സംഘടിപ്പിക്കുന്നു എന്നതാണ് എന്നതാണ് ഈവര്‍ഷത്തെ മറ്റൊരു പ്രത്യേകത.

alathur thaarodaya arts and sports club onam program

മഴമാറി, മാനം തെളിഞ്ഞ്, പ്രകൃതിയാകെ പൂത്തുലഞ്ഞുനില്ക്കുമ്പോള്നമുക്കു ചുറ്റുമുള്ള പുഷ്പസുന്ദരിമാരും അണിഞ്ഞൊരുങ്ങും, ഈപൂവിളിയുടെ അകമ്പടിയോടെയാണ് താരോദയ ഇത്തവണഓണാഘോഷത്തിന് മിഴിവേകുന്നത്. താരോദയ ഓണ്‍ലൈന്‍ഫേസ്ബുക്ക് ഫാമിലി സെല്‍ഫി മത്സരം വിജയിയെ കാത്തിരിക്കുന്നത് 3സ്വര്‍ണനാണയംങ്ങള്‍ മുതല്‍ 50- ഓളം ഒട്ടനവധി സമ്മാനങ്ങള്‍ അത്തംമുതൽ തിരുവോണം വരെ ആണ് മത്സരം.

സെപ്റ്റംബർ 3 ഉത്രാടം നാളിൽ രാവിലെ 8 മണിക്ക് പുതിയങ്കംവേലകണ്ടം ആല്ത്തറയില്. ശ്രീ. പുതുക്കുളങ്ങര ഭഗവതിയുടെമുന്പില് ഭദ്രദീപം തെളിയിച്ച് ഒണാഘോഷ പരിപാടികള് ആരംഭിക്കും.

സെപ്റ്റംബർ 4 തിരുവോണം നാളിൽ കുട്ടികള്ക്കും സ്ത്രീകള്ക്കുംമായുള്ള നാടന്‍ കായിക മത്സരങ്ങള്‍, പുരുഷന്മാരുടെ വടംവലി മത്സരം, ഓണക്കോടി വിതരണം (സാമ്പതികമായി പിന്നോക്കം നില്‍ക്കുന്ന വൃദ്ധ ജനങ്ങള്‍ക്ക്‌), പഠനോപകരണ വിതരണം (പഠനത്തില്‍ മുന്നിലും എന്നാല്‍ സാമ്പതികമായി പിന്നോക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക്‌, പുലികളി, ശിങ്കാരിമേളം എന്നിങ്ങനെ ഒട്ടനവധി കലാകായിക പരിപാടികള് ഉണ്ടായിരിക്കും. സ്വര്‍ണനാണയംങ്ങള്‍ മുതല്‍ 50- ഓളം സമ്മാനങ്ങള്‍.

ഉച്ചയ്ക്ക് 2.30 നോട് കൂടി 14- വയസ്സിന്‍റെ ശോഭയോടെതാരോദയത്തിന്റെ തിരുവോണഘോഷയാത്ര ആരംഭിക്കും.തിരുവോണഘോഷ യാത്ര വേളയില് ഒരുമയുടെയുംസമാധാനത്തിന്റെയും മഹത്തായ സ്നേഹ സന്ദേശവുമായിമാവേലിമന്നനും സംഘവും അകമ്പടി സേവിക്കും. ഇതോടൊപ്പം നാട്ടിൻപുറത്തിന്റെ നാടന് കലാരൂപങ്ങളുടെ മേളകാഴ്ച ഘോഷയാത്രക്ക്കൂടുതൽ ഭംഗി പകരും. മേളങ്ങളുടെ സ്വന്തം നാടെന്നറിയപ്പെടുന്നനമ്മുടെ നാട്ടില് വാദ്യകമ്പടിയോടു കൂടിയുള്ള പുലികളി മറ്റൊരുപ്രധാന ആകർഷനമായിരിക്കും.

അഹല്യ ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ പുതിയങ്കം താരോദയക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽക്യാമ്പ്സെപ്റ്റംബർ 6 ന് ബുധനാഴ്ച്ച ALPP സ്കൂളിൽ രാവിലെ 9 മുതൽനടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

അഹല്യ ഹോസ്പിറ്റലിന്‍റെ പ്രഗത്ഭരായ ഡോറക്ടർ മാരുടെ സേവനവുംതുടര്ന്ന് താരോദയ സൗജന്യ പ്രധിരോധ മരുന്ന്വിതരണവും നടത്തപ്പെടുന്നതാണ്.

ജനറൽ മെഡിസിൻ, കാർഡിയോളജി, ഗൈനക്കോളജി, കട്ടികളുടെ വിഭാഗം,അസ്ഥി വിഭാഗം, ആയുർവേദം, സൗജന്യ കൊളസ്‌ട്രോൾ ഷുഗർ ടെസ്റ്റ്,പ്രമേഹ രോഗ നിർണയവും, സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിരശാസ്ത്ര ക്രിയയും, ''രക്തഗ്രൂപ്പ് നിർണയ ക്യാമ്പും രക്ത ദാന സേനാരൂപീകരണവും പ്രസ്തുത പരിപാടിയിൽ. നല്ലവരായ മുഴുവൻനാട്ടുകാരും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന്സംഘാടകര്‍ അറിയിച്ചു.

തിരുവോണാഘോഷപരിപാടികളെ കുറിച്ച് കൂടുതല് വിവരങ്ങള്ക്ക്താരോദയ ക്ലബുമായി ബന്ധപ്പെടുക. 9742565583, 8921276205

Read more topics: onam, kerala, flowers, celebration,
English summary
alathur thaarodaya arts and sports club onam program
topbanner

More News from this section

Subscribe by Email