topbanner
Monday October 23rd, 2017 - 10:36:pm
topbanner

കഴിഞ്ഞ ഓണത്തിന് വെല്‍കം ടു സെന്‍ട്രന്‍ ജയില്‍; ഈ ഓണത്തിന് ദിലീപ് ജയിലില്‍

NewsDesk
കഴിഞ്ഞ ഓണത്തിന് വെല്‍കം ടു സെന്‍ട്രന്‍ ജയില്‍; ഈ ഓണത്തിന് ദിലീപ് ജയിലില്‍

കൊച്ചി: ഓണക്കാലക്ക് കുടുംബ പ്രേക്ഷകരെ കൈയ്യിലെടുത്ത് ബോക്‌സോഫീസില്‍ കുതിപ്പ് നടത്താറുള്ള ദിലീപിന് ഇത്തവണ ജയിലില്‍ ഓണാഘോഷം. കഴിഞ്ഞഓണത്തിന് 'വെല്‍കം ടു സെന്‍ട്രല്‍ ജയില്‍' എന്ന സിനിമയായിരുന്നു ദിലീപിന്റേത്.

ഇത്തവണത്തെ ഓണം തടവുപുള്ളികള്‍ക്കൊപ്പം. ശനിയാഴ്ച അവസാനിച്ച റിമാന്‍ഡ് കാലാവധി 16 വരെ നീട്ടിയതോടെയാണ് ദിലീപിന്റെ ഓണം ആലുവ സബ് ജയിലിലാണെന്ന് ഉറപ്പായത്. കാവ്യ മാധവനുമായുള്ള വിവാഹത്തിനുശേഷമുള്ള ആദ്യ ഓണമാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് 50 ദിവസത്തിലേറെയായി ആലുവ സബ് ജയിലിലാണ്. രണ്ടുതവണ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. ജയിലിന് പുറത്തിറങ്ങിയാല്‍ കേസിനെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

മുമ്പ് വിചാരണക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപിന്റെ വീടായ പത്മസരോവരത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരെയാണ് ആലുവ സബ് ജയില്‍. ഓണം റിലീസ് ഇല്ലാത്ത വര്‍ഷങ്ങളിലും ചാനലുകളിലെ പ്രത്യേക ഓണപ്പരിപാടികളില്‍ ദിലീപ് സജീവസാന്നിധ്യമായിരുന്നു.

കോടികളുടെ സിനിമാ പദ്ധതികളാണ് ദീലീപിന്റെ ജയില്‍വാസത്തില്‍ മുടങ്ങിക്കിടക്കുന്നത്. ഏകദേശം 50 കോടിയോളം രൂപ ദിലീപ് ജയിലിലായതോടെ വെള്ളത്തിലായി.

Read more topics: actor, Dileep, Onam, jail
English summary
actor Dileep spend Onam in jail
topbanner topbanner

More News from this section

Subscribe by Email