Friday November 16th, 2018 - 1:15:pm
topbanner

മലയാളത്തിലെ പ്രഗത്ഭ ഗായകർ ഒരുമിക്കുന്ന ഓണം ആൽബം റിലീസ് ചെയ്തു

NewsDesk
മലയാളത്തിലെ പ്രഗത്ഭ ഗായകർ ഒരുമിക്കുന്ന ഓണം ആൽബം റിലീസ് ചെയ്തു

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ മലയാള സംഗീത ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ Muzik247 (മ്യൂസിക്247) 'പൊന്നാവണി പാട്ടുകൾ' എന്ന ഓണം ആൽബം പുറത്തിറക്കി. ശ്രുതിമധുരമായ ഈണങ്ങൾ കൊണ്ടും മനോഹരമായ വരികൾ കൊണ്ടും ഓരോ ഗാനവും ഓണാഘോഷങ്ങളുടെ പരമ്പരാഗത ഓര്‍മ്മകളെ തൊട്ടുണർത്തി ഗൃഹാതുരത്വം നിറഞ്ഞ ലോകത്തേക്ക് നമ്മെ കൂട്ടി കൊണ്ട് പോകും.

പി. ജയചന്ദ്രൻ, ഉണ്ണി മേനോൻ, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, മൃദുല വാരിയർ, ഗായത്രി അശോകൻ, ശ്രേയ ജയദീപ്, നയന വിനോദ് തുടങ്ങിയ പ്രഗത്ഭ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു. ശ്യാം ഏനാത്തിന്റെ വരികൾക്ക് എസ് .ആർ. സൂരജ് സംഗീതം നൽകിയിരിക്കുന്നു. അരവിന്ദ് വി.കെയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. ഓണം വരവായ് ഓണം വരവായ് - ഉണ്ണി മേനോൻ
2. ഓണം ഓണം - ശ്രേയ ജയദീപ്
3. തുമ്പീ വാ - പി. ജയചന്ദ്രൻ & മൃദുല വാരിയർ
4. ആനന്ദത്തേരിംബ - വിജയ് യേശുദാസ്
5. അണയുകയായ് പൊന്നോണം - ഗായത്രി അശോകൻ
6. തിരുവോണം - എസ് .ആർ. സൂരജ്
7. തുഴയും മനവും - മധു ബാലകൃഷ്ണൻ
8. മരുഭൂവിൽ പൂക്കാലം - വിജയ് യേശുദാസ്
9. പൊന്നാതിരയല്ലേ - നയന വിനോദ്
10. ഓണം ഓണം - പി. ജയചന്ദ്രൻ
11. തിരുവോണം - ഗായത്രി അശോകൻ

 

ആൽബത്തിന്റെ പ്രോമോ വീഡിയോ കാണാൻ: 

 

പാട്ടുകൾ കേൾക്കാൻ:

 

 

English summary
Ponnavani Pattukal', Bringing Together Renowned Vocalists From The Malayalam Music Industry
topbanner

More News from this section

Subscribe by Email