Wednesday September 26th, 2018 - 2:26:pm
topbanner

പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണസമ്മാനവുമായി പി.കെ ശ്രീമതി ടീച്ചര്‍ എം.പി

NewsDesk
പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണസമ്മാനവുമായി പി.കെ ശ്രീമതി ടീച്ചര്‍ എം.പി

കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍ താനെയില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പി.കെ ശ്രീമതി ടീച്ചര്‍ എം.പിയുടെ വക ഓണക്കോടി സമ്മാനം.

കഴിഞ്ഞ ദിവസം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ നടന്ന ഓണാഘോഷ പരിപാടിയിലും, അയ്യാങ്കളി അനുസ്മരണ ചടങ്ങിലും പങ്കെടുക്കവെ അന്തേവാസികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഓണക്കോടി നല്കാനാകുമോ എന്ന വിഷയം ഹോസ്റ്റല്‍ സൂപ്രണ്ട് എം.പിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഈ വര്‍ഷം അതിന് സാധ്യത കുറവാണെന്നും അടുത്ത കൊല്ലം മുതല്‍ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കോടി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താമെന്നും ശ്രീമതി ടീച്ചര്‍ അറിയിക്കുകയും ചെയ്തു.

എന്നാല്‍ വൈകിട്ടോടെ ഹോസ്റ്റലിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും എം.പി ഓണക്കോടി സമ്മാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച അമ്മയുടെ സ്മരണാര്‍ത്ഥമാണ് ഈ സമ്മാനമെന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞു. ഇതാദ്യമായാണ് പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കോടി സമ്മാനമായി ലഭിക്കുന്നത്.

English summary
PK Sreemathi Teacher with Post Metric Hostel Students
topbanner

More News from this section

Subscribe by Email