Saturday November 17th, 2018 - 6:50:am
topbanner

ഓണസമൃദ്ധി സ്റ്റാളുകള്‍ തുറന്നു: വിപണിയില്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍; മന്ത്രി മാത്യു ടി.തോമസ്

suvitha
ഓണസമൃദ്ധി സ്റ്റാളുകള്‍ തുറന്നു: വിപണിയില്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍; മന്ത്രി മാത്യു ടി.തോമസ്

പത്തനംതിട്ട: ഓണം-ബക്രീദ് വിപണിയില്‍ ന്യായവിലയ്ക്ക് ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും വിലക്കയറ്റം തടയുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടലാണ് നടത്തുന്നതെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. കൃഷി വകുപ്പിന്റെ ഓണസമൃദ്ധി വിപണന സ്റ്റാളുകളുടെ ജില്ലാതല ഉദ്ഘാടനം കടപ്ര പരുമലയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് സംസ്ഥാനത്ത് 5471 സ്റ്റാളുകളാണ് തുറന്നിട്ടുള്ളത്.

ഉപഭോക്താക്കളെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഓണത്തിനാവശ്യമുള്ള എല്ലാ പച്ചക്കറികളും ഓണസമൃദ്ധി സ്റ്റാളുകളില്‍ ലഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. കടപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് ആദ്യവില്‍പ്പന ഏറ്റുവാങ്ങി. ഉത്പന്ന സംഭരണ വില പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ് കര്‍ഷകനായ പ്രദീപ് ജേക്കബ് അലക്‌സാണ്ടറിന് കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ചെറിയാന്‍, കടപ്ര പഞ്ചായത്തംഗങ്ങളായ അനില്‍കുമാര്‍, ലിജി ആര്‍.പണിക്കര്‍, ഷാന്റി എബ്രഹാം, പ്രസന്നാകുമാരി, മേരിക്കുട്ടി ജോണ്‍സണ്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പ്രേംജിത്ത്, അഡ്വ. രതീഷ്, കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ സുജ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്ത് കൃഷി വകുപ്പിന്റ 1500 സ്റ്റാളുകളാണ് ഓണം-ബക്രീദ് വിപണിയുടെ ഭാഗമായി തുറന്നിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്‍ 98 സ്റ്റാള്‍ തുറന്നിട്ടുണ്ട്. ഇതില്‍ കൃഷി വകുപ്പിന്റെ 68ഉം വി.എഫ്.പി.സി.കെയുടെ 10 ഉം ഹോര്‍ട്ടി കോര്‍പ്പിന്റെ 20 ഉം സ്റ്റാളുകള്‍ ഉള്‍പ്പെടും.

English summary
Onam samrudhi stalls opened: Strong intervention of the government on the market; Mathew t thomas
topbanner

More News from this section

Subscribe by Email