Friday April 19th, 2019 - 8:11:pm
topbanner
topbanner

കേരളത്തനിമ വിളിച്ചോതി രാഷ്ട്രപതി ഭവനില്‍ പ്രൗഢമായ ഓണാഘോഷം

NewsDesk
കേരളത്തനിമ വിളിച്ചോതി രാഷ്ട്രപതി ഭവനില്‍  പ്രൗഢമായ ഓണാഘോഷം

തിരുവനന്തപുരം: ഇതാദ്യമായി രാഷ്ട്രപതി ഭവനില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണാഘോഷത്തിനെത്തിയ നൂറുകണക്കിന് വിശിഷ്ടവ്യക്തികള്‍ക്കും കലാപ്രതിഭകള്‍ക്കും സാക്ഷാല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്നെ ആതിഥേയനായി.
വര്‍ണം വാരിവിതറിയ കമനീയമായ ദൃശ്യ, ശ്രാവ്യ കലാപരിപാടികള്‍ ആസ്വദിക്കാന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിസഭാംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, ഗള്‍ഫ് രാജ്യങ്ങളുടെ ഇന്ത്യയിലെ സ്ഥാനപതിമാര്‍ തുടങ്ങി വിശിഷ്ട വ്യക്തികളുടെ വലിയൊരു നിര തന്നെ രാഷ്ട്രപതി ഭവനിലെത്തിയിരുന്നു.

രാഷ്ട്രപതി ഭവന്‍ സംഘടിപ്പിക്കുന്ന 'ഇന്ദ്രധനുസ'് എന്ന സാസ്‌കാരിക പരമ്പരയില്‍ ഉള്‍പ്പെടുത്തി കൈരളി എന്ന പേരില്‍ കേരള ടൂറിസം വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. മതവും ജാതിയും സാമുഹിക വൈജാത്യങ്ങളുമില്ലാത്ത ആഘോഷമായ ഓണം കേരള ജനതയുടെ ഐക്യത്തിന്റെയും ശാന്തിയുടെയും സ്‌നേഹത്തിന്റെയും ആത്മാവ് ഉള്‍ക്കൊള്ളുന്നതാണെന്ന് ചടങ്ങില്‍ ആശംസയര്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. Onam-celebrated-Rashtrapati-Bhavan

രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണിയാണ് കേരളത്തിന്റെ ചരിത്രത്തിലാദ്യമായി രാജ്യതലസ്ഥാനത്ത് ഇത്തരമൊരു ആഘോഷം നടത്താന്‍ മുന്‍കൈയെടുത്തത്. ചടങ്ങില്‍ അദ്ദേഹം സ്വാഗതമാശംസിച്ചു. കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മോഹന്‍ എം.ശന്തനഗൗഡര്‍, മന്ത്രിമാരായ എ.സി. മൊയ്തീന്‍, ഇ.ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ.ശശീന്ദ്രന്‍, കെ.കെ.ശൈലജ, ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.ടി.ജലീല്‍, ചീഫ് സെക്രട്ടറി എസ്എം.വിജയാനന്ദ് തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

കേരള പഞ്ചവാദ്യ ട്രസ്റ്റിന്റെ വാദ്യവൃന്ദ പരിപാടിയായ 'വാദ്യമഞ്ജരി'യോടെയാണ് 70 പ്രതിഭകള്‍ അണിനിരന്ന കലാപ്രകടനത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് ഡോ.ജയപ്രദ മേനോനും സംഘവും മോഹിനിയാട്ടം അവതരിപ്പിച്ചു. കേരള കലാമണ്ഡലത്തിന്റ കഥകളിയും തിരുവനന്തപുരം റിഗാറ്റ നൃത്ത കലാകേന്ദ്രത്തിലെ നര്‍ത്തകര്‍ അവതരിപ്പിച്ച കേരള നടനം, മയൂരനൃത്തം, മാര്‍ഗംകളി, ഒപ്പന, തിരുവാതിരക്കളി, തെയ്യം എന്നിവയും ഒരു മണിക്കൂര്‍ നീണ്ട കലാപ്രകടനങ്ങളെ സമ്പുഷ്ടമാക്കി. പ്രശസ്ത കവി പ്രഭാവര്‍മ എഴുതി മാത്യു ടി.ഇട്ടി സംഗീതം പകര്‍ന്ന ഗാനമാണ് ഈ നൃത്തരൂപങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയത്. ഇതിനുപുറമെ കേരളത്തിന്റെ തനത് ആയോധന കലയായ കളരിയും ചടങ്ങിന് പ്രൗഢി സമ്മാനിച്ചു. കലാപരിപാടികള്‍ക്കുശേഷം അതിഥികള്‍ക്കായി സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

വിവാഹമോചനം: അമല ഇപ്പോള്‍ ഹാപ്പിയിലാണോ?

സിനിമ കാരണം പലതും നഷ്ടപ്പെട്ടെന്ന് കാവ്യാമാധവന്‍

 കസവുസാരി ചുറ്റി താരങ്ങള്‍ മലയാളി മങ്കമാരായി

Read more topics: Onam, celebrated, Rashtrapati Bhavan,
English summary
Onam celebrated at the Rashtrapati Bhavan
topbanner

More News from this section

Subscribe by Email