Friday September 21st, 2018 - 11:19:pm
topbanner

'ഈ തിരുവോണ നാളിൽ' എന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിം റിലീസ് ചെയ്തു

NewsDesk
'ഈ തിരുവോണ നാളിൽ' എന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിം റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ ഓഡിയോ ലേബലായ Muzik247 (മ്യൂസിക്247), 'ഈ തിരുവോണ നാളിൽ' എന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിം റിലീസ് ചെയ്തു. മിഥുൻ മുരളിയുടെ സംഗീതത്തിൽ സുദീപ് കുമാർ ആലപിച്ച "മലയാളക്കര" എന്ന ഗാനവും ഈ ഹ്രസ്വചിത്രത്തിലുണ്ട്. ഗാനം രചിച്ചിരിക്കുന്നത് അഖിൽ ചന്ദ്രനാണ്. അഖിൽ തന്നെയാണ് ഈ ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ഓണത്തിന് നാട്ടിലേക്കുള്ള ലീവ് നിഷേധിക്കപ്പെട്ട ഒരു പ്രവാസിമലയാളിയുടെ അവസ്ഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശ്യാം മനോഹരാണ്‌ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൃദ്യമായ ദൃശ്യാവിഷ്കാരവും സുദീപ് കുമാറിന്റെ സ്വരമാധുര്യവും ഒരുമിച്ച് ചേരുന്ന ഈ വീഡിയോയിലൂടെ കേരളത്തിന്റെ വശ്യമനോഹാരിതയും സാംസ്കാരികത്തനിമയും എടുത്ത് കാണിക്കുന്നുണ്ട്. ഓണം നഷ്ടമാകുന്നവർക്ക് വേണ്ടിയുള്ള സമർപ്പണം കൂടിയാണ് ഈ ഹ്രസ്വചിത്രം.

വീഡിയോ Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലിൽ നിന്ന് കാണാൻ: https://www.youtube.com/watch?v=BS05UYcl8_c

English summary
Malayalakkara Song Video, Ee Thiruvona Naalil, Sudeep Kumar
topbanner

More News from this section

Subscribe by Email