topbanner
Tuesday December 12th, 2017 - 5:43:pm
topbanner
topbanner

വൈവിധ്യങ്ങളുടെ മഴവിൽ വിസ്മയമൊരുക്കി ഇന്ദ്രജാലക്കളരിയിലെ മാജിക് ഇതര വിഭാഗം ശ്രദ്ധേയമാകുന്നു

suvitha
വൈവിധ്യങ്ങളുടെ മഴവിൽ വിസ്മയമൊരുക്കി ഇന്ദ്രജാലക്കളരിയിലെ മാജിക് ഇതര വിഭാഗം ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം: പഴമയുടെ സുഖവും സന്തോഷവും പുതു തലമുറയ്ക്ക് അനുഭവമാക്കിമാറ്റി മാജിക് അക്കാദമി ഒരുക്കിയ ഇന്ദ്രജാലക്കളരി വേറിട്ട അനുഭവമാകുന്നു. അവധിക്കാലം ആഘോഷമാക്കാൻ മാജിക് അക്കാദമി കുട്ടികൾക്കായി സംഘടിപ്പിച്ച ഇന്ദ്രജാലക്കളരിയിലെ മാജിക് ഇതര വിഭാഗമാണ് വ്യത്യസ്ത വിഷയങ്ങൾ കൊണ്ട് കുട്ടികളുടെ മനം കീഴടക്കിയത്.

ഒരു കാലഘട്ടത്തിന്റെ അവധിക്കാല ആഘോഷത്തെ ഒാർമപ്പെടുത്താനായി പഴമപ്പന്ത് എന്ന വിഷയത്തിൽ സുനിൽജോസ് നയിച്ച ക്ലാസിൽ കുട്ടികൾ തെങ്ങോല കൊണ്ട് പീപ്പിയും പന്തും കണ്ണാടിയും വാച്ചുമൊക്കെ അനായാസം മെനഞ്ഞെടുത്തു. കൈകൾ കൊണ്ട് താളം കൊട്ടിയും കാലുകൾ ദ്രുതവേഗത്തിൽ ചലിപ്പിച്ചും വ്യായാമത്തിന്റെ പുതു അനുഭവമേകിയപ്പോൾ എയ്റോബിക്സ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. കേരള സർവകലാശാല ലക്ഷ്മിഭായി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിസിക്കൽ എഡ്യൂക്കേഷനിലെ അസോസിയേറ്റ് പ്രൊഫസറായ ഉഷ എസ്. നായരാണ് എയ്റോബിക്സിന്റെ മാന്ത്രിക ചലനങ്ങൾ കുട്ടികൾക്കായി അവതരിപ്പിച്ചത്.

മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഇന്ദ്രജാലത്തിന്റെ കൈയടക്ക മുറകൾ പരിശീലിച്ച കുട്ടികൾ മാജിക് ഇതര വിഷയങ്ങളിലും അത്ഭുതകരമായാണ് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചത്. നിരവധി വിഭവങ്ങളാണ് ഇത്തവണ മാജിക് ഇതര വിഭാഗത്തിൽ നൽകിയത്.

വാക്സ് മോൾഡിംഗ് ആന്റ് കാസ്റ്റിംഗ്, സ്ട്രിംഗ് ആർട്, എംപോസ് പെയിന്റിംഗ്, നാടൻപാട്ട്, ചിത്രകല പരിശീലനം, ക്ലേ മോഡലിംഗ്, ഒറിഗാമി, കുരുത്തോല വിസ്മയം, ഫ്ളവർ മേക്കിംഗ്, സ്പോക്കൺ ഇംഗ്ലീഷ്, മനസ്സിന്റെ മായാജാലം, പരിസ്ഥിതി പ്രശ്നങ്ങൾ, ചെസ് പരിശീലനം, ബലൂൺ ആർട്, ഷാഡോഗ്രാഫി, അഭിനയക്കളരി, ഫോട്ടോഗ്രാഫി, ഗണിതം മധുരം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.

പള്ളിയറ ശ്രീധരൻ, മാവിൻമൂട് ശശി, കാരയ്ക്കാമണ്ഡപം വിജയകുമാർ, പ്രശാന്ത്, മുരളി, അലക്സ് വളളിക്കുന്നം, ഡോ.റ്റി.പദ്മകുമാർ, ഡോ.അഖില എസ്.നായർ, സതീന്ദ്രൻ പന്തലക്കോട്, ഗിബി സാം തുടങ്ങിയ നിരവധി പ്രശസ്തരാണ് മാജിക് ഇതര വിഭാഗത്തിന് നേതൃത്വം നൽകിയത്.

ഇന്ദ്രജാലത്തിൽ മുതുകാടിന് പുറമെ ചന്ദ്രസേനൻ മിതൃമ്മല, ആർ രാജമൂർത്തി, ഡാരിയേസ്, മനു പൂജപ്പുര, ഷാജു കടയ്ക്കൽ, സനൽ നെട്ടയം, ഗോവിന്ദ് പി.ദേവ്, സോഹൻ ബാലചന്ദ്രൻ, നിതിൻ ഭദ്രൻ തുടങ്ങിയവരും ക്ലാസുകൾ കൈകാര്യം ചെയ്തു. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനായി സുഭാഷിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും യോഗാ പരിശീലനവും സാധ്യമാക്കിയിരുന്നു. ഇന്ദ്രജാലക്കളരി മെയ് 31ന് സമാപിക്കും.

English summary
The magical category of magic in the intellectuals is amazing
topbanner topbanner

More News from this section

Subscribe by Email