Thursday April 26th, 2018 - 11:14:am
topbanner

തേക്കടിയില്‍ ആദിവാസിക്ക് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റു

suvitha
തേക്കടിയില്‍ ആദിവാസിക്ക് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റു

കുമളി: തേക്കടി വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസിക്ക് കരടിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. കുമളി പളിയക്കുടി സ്വദേശി അര്‍ജ്ജുനെയാണ് പരിക്കുകളോടെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉച്ചക്ക് 12ന് തേക്കടി വനത്തിനുള്ളില്‍ നെല്ലിക്കാംപെട്ടിക്ക് സമീപം ആന ചത്തോളി ഭാഗത്ത് വച്ചാണ് സംഭവം. രാവിലെ തേന്‍ ശേഖരിക്കുന്നതിനായാണ് അര്‍ജ്ജുനുംകൂട്ടുകാരനും കാടിനുള്ളില്‍ പോയത്.

തേന്‍ ശേഖരിച്ച് മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി കരടിയുടെ ആക്രമണമുണ്ടായത്. രണ്ട് കരടികള്‍ ഉണ്ടായിരുന്നതായി വിവരമുണ്ട്.

തുടര്‍ന്ന് വനം വകുപ്പില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്പീഡ് ബോട്ടില്‍ തേക്കടിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Read more topics: kumali, thekkadi, attack
English summary
Attack of the scheduled caste were injured paw in Thekkady

More News from this section

Subscribe by Email