topbanner
Wednesday October 18th, 2017 - 7:23:am
topbanner

ജനകീയ പിന്തുണയിൽ യാത്ര ചെയ്ത് 'ഹൈദരാബാദിലേക്കൊരു സ്നേഹയാത്രാ' സംഘം നാട്ടിൽ തിരിച്ചെത്തി

fasila
ജനകീയ പിന്തുണയിൽ യാത്ര ചെയ്ത് 'ഹൈദരാബാദിലേക്കൊരു സ്നേഹയാത്രാ' സംഘം നാട്ടിൽ തിരിച്ചെത്തി

ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളിൽനിന്നും തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് പറിച്ചെറിയപെട്ട് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടേണ്ടി വന്ന ജീവിതത്തിന്റെ ഉടമകളായ ഇരുപത് കുട്ടികളും അവരുടെ അമ്മമാരും,തോടന്നൂർ ബി.ആർ.സി യിലെ അധ്യാപകരും പങ്കെടുത്ത "ഹൈദരാബാദിലേക്കൊരു സ്നേഹയാത്ര" യിൽ പങ്കെടുത്തവർ വടകര റെയിൽവേ സ്റ്റേഷനിൽ യാത്ര അവസാനിച്ച് എത്തിച്ചേർന്നപ്പോൾ ജനകീയ പങ്കാളിത്തത്തോടെ വരവേൽപ്പ് നൽകി.thodanur-brc-snehayathra

വിമാന മാർഗം ഹൈദരാബാദിലേക്കുപോയ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘം നാലു ദിവസത്തെ യാത്രയ്ക്ക് ശേഷം കച്ചിഗുഡി മംഗലൂർ ട്രെയിനിൽ വടകര എത്തിച്ചേർന്നു. റെയിവേ പരിസരത്തു നടന്ന ചടങ്ങിൽ കെ.പി. ബിന്ദു (വൈ:ചെയർമാൻ വടകര നഗരസഭ) എ. മോഹനൻ(പഞ്ചായത്ത് പ്രസിഡണ്ട്) തുടങ്ങിയവർ കുട്ടികൾക്ക് പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. ചടങ്ങിൽ എടത്തട്ട രാധാകൃഷ്ണൻ(ബി.പി.ഒ) സ്വാഗതവും, ഗോപീനാരായണൻ അധ്യക്ഷസ്ഥാനവും, പി.പി വിനോദൻ നന്ദിയും പറഞ്ഞു.thodanur-brc-snehayathra

രക്ഷിതാക്കളും കുട്ടികളും യാത്രാനുഭവങ്ങൾ പങ്കിട്ടു. ജനകീയ പങ്കാളിത്തത്തോടെ വിവിധ വ്യക്തികളിൽ നിന്നും, സ്ഥാപനങ്ങളിൽനിന്നും സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ് സ്നേഹയാത്രയുടെ ചെലവ് സ്വരൂപിച്ചത്. പാർധ്വവത്കരിക്കപെട്ടുപോയ കുട്ടികളുടെ യാത്രയ്ക്ക് വേണ്ടി ഫണ്ട് നൽകിയ വ്യക്തികളെ യാത്രാ സംഘം അനുസ്മരിച്ചു. എൻ. എം. യു. പി സ്കൂൾ മാനേജർ സക്കീർ ചങ്ങോത്ത് മുഴുവൻ കുട്ടികൾക്കും ഉപഹാരങ്ങൾ സംഭാവന ചെയ്തു.

ഫോട്ടോസ്: വിജീഷ് ലിയോ മീഡിയ 

Read more topics: thodanur, snehayathra, vadakara,
English summary
The popular support for the travel and 'a journey of love to hyderabad' the group returned to the country.
topbanner topbanner

More News from this section

Subscribe by Email