topbanner
Friday July 21st, 2017 - 8:07:pm
topbanner

തേക്കടി കടുവ സങ്കേതത്തിനുള്ളിലെ ആനകളുടെ കണക്കെടുപ്പ് ഇന്ന് ആരംഭിക്കും

suvitha
തേക്കടി കടുവ സങ്കേതത്തിനുള്ളിലെ ആനകളുടെ കണക്കെടുപ്പ് ഇന്ന് ആരംഭിക്കും

കുമളി: തേക്കടി കടുവ സങ്കേതത്തിനുള്ളിലെ ആനകളുടെ കണക്കെടുപ്പ് ഇന്ന് ആരംഭിക്കും. കടുവകളുടെ കണക്കെടുപ്പിന് പിന്നാലെയാണ് ഗജവീരൻമാരുടെ കണക്കെടുപ്പ്. സംസ്ഥാനത്തെ മുഴുവൻ വനമേഖലകളിലെയും കാട്ടാനകളുടെ കണക്ക് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിയാർ കടുവ സങ്കേതത്തിലും നടത്തുന്നത്.

ഇന്ന് ആരംഭിക്കുന്ന കണക്കെടുപ്പ് 19 ന് സമാപിക്കും. 925 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ച് കിടക്കുന്ന പെരിയാർ വന്യ ജീവി സങ്കേതത്തിലെ തേക്കടി, പെരിയാർ, വള്ളക്കടവ്, അഴുത, പമ്പ എന്നീ മേഖലകളിൽ നിന്നുമാണ് ആനകളുടെ കണക്ക് ശേഖരിക്കുന്നത്. 50 ബ്ലോക്കുകളായി തിരിച്ച് മൂന്ന് വനപാലകരുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ്.

ആദ്യ ദിവസം നേരിൽ കാണുന്ന ആനകളുടെ എണ്ണവും രണ്ടാം ദിവസം ആനകൾ സഞ്ചരിക്കുന്ന ആനത്താരകൾ വഴി സഞ്ചരിച്ചും മൂന്നാം ദിവസം ആനകൾ വെളളംകുടിക്കാൻ എത്തുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചുമാണ് കണക്കുകൾ ശേഖരിക്കുന്നത്. 2012 ലാണ് ഇതിന് മുമ്പ് പെരിയാർ കടുവാസങ്കേതത്തിൽ ഇത്തരത്തിൽ കണക്കെടുപ്പ് നടത്തിയത്. 2012 ൽ നടത്തിയ കണക്കെടുപ്പിൽ 600നും 700നുമിടയിൽ ആനകൾ ഉള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആനയുടെ വാലിന്റെ നീളം, മുതുകിന്റെ വലിപ്പം, കൊമ്പിന്റെ നീളം തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിച്ച് വ്യത്യാസം മനസിലാക്കിയാണ് കണക്ക് ശേഖരിക്കുന്നത്. ഇതിനായി വനപാലകർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ജീവനക്കാർ ശേഖരിക്കുന്ന കണക്കുകൾ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന് കീഴിൽ ക്രോഡീകരിച്ച് വിശകലനം നടത്തി ആനകളുടെ എണ്ണം തിട്ടപ്പെടുത്തും.

English summary
thekkadi: The calculation of elephants will begin today
topbanner topbanner

More News from this section

Subscribe by Email