Wednesday September 26th, 2018 - 4:21:pm
topbanner

കണ്ണൂര്‍; വെടിയേറ്റു മരിച്ച ജീവനക്കാരി ബാങ്കിലെത്തിയിട്ട് രണ്ടാഴ്ച മാത്രം

NewsDesk
കണ്ണൂര്‍; വെടിയേറ്റു മരിച്ച ജീവനക്കാരി ബാങ്കിലെത്തിയിട്ട് രണ്ടാഴ്ച മാത്രം

കണ്ണൂര്‍: തലശ്ശേരി ഐഡിബിഐ ബാങ്കില്‍വെച്ച് വെടിയേറ്റുമരിച്ച വില്‍ന വിനോദ്(25) ബാങ്കില്‍ ജോലിക്കായി എത്തിയിട്ട് രണ്ടാഴ്ചമാത്രം. മേലൂര്‍ പുതിയാടി വീട്ടില്‍ ഓട്ടോഡ്രൈവറായ വിനോദിന്റെ മകളാണ് ഐഡിബിഐ ബാങ്ക് സെയില്‍സ് എക്‌സിക്യൂട്ടീവ് ആയ വില്‍ന.

പാലയാട് തെങ്ങിന്‍തൈ ഉല്‍പാദന കേന്ദ്രത്തിലെ ജീവനക്കാരി പി സുധയാണ് വില്‍നയുടെ അമ്മ. മദ്രാസില്‍ കായിക അധ്യാപികയായ നയനാ വിനോദ് സഹോദരിയാണ്. കൊമ്മല്‍വയല്‍ പൂജയില്‍ സംഗീതാണ് ഭര്‍ത്താവ്.

ലോഗന്‍സ് റോഡിലെ റാണിപ്‌ളാസ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്കില്‍ രാവിലെ 9.50 ഓടെയായിരുന്നു വില്‍നയ്ക്ക് വെടിയേറ്റത്. സഹപ്രവര്‍ത്തക രജിഷയോടൊപ്പം ഓഫീസിനുള്ളില്‍ ഇരിക്കുമ്പോഴാണ് സംഭവം.

തലയില്‍ വെടിയേറ്റ വില്‍നയെ ഉടന്‍ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിയേറ്റ് തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു.

സുരക്ഷാ ജീവനക്കാരന്‍ ഹരീന്ദ്രന്‍ തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ വെടിപൊട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഹരീന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തലശേരി ടൌണ്‍ സിഐ പി എം മനോജ്, പ്രിന്‍സിപ്പല്‍ എസ്‌ഐ സി ഷാജു, അഡീഷണല്‍ എസ്‌ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമഗ്രമായ അന്വേഷണം വേണമെന്ന് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു.

 താന്‍ ചതിക്കപ്പെട്ടെന്ന് നടി ഭാവന

ദുബായില്‍ ഇന്ത്യന്‍ ദമ്പതികളുടെ സ്വകാര്യദൃശ്യം പകര്‍ത്തിക പാക് സ്വദേശി പിടിയില്‍

ജിഷയുടെ കൊലപാതകിയെക്കുറിച്ച് സൂചന ലഭിച്ചു?

Read more topics: thalassery, idbi, Bank, employee
English summary
thalassery idbi Bank employee killed in 'accidental firing'
topbanner

More News from this section

Subscribe by Email