topbanner
Tuesday May 23rd, 2017 - 6:40:am
topbanner

തമിഴ് നാട്ടിലുണ്ടായ വാഹനാപകടത്തിൽ കുമളി സ്വദേശിയായ ബാലൻ മരിച്ചു

NewsDesk
തമിഴ് നാട്ടിലുണ്ടായ വാഹനാപകടത്തിൽ കുമളി സ്വദേശിയായ ബാലൻ മരിച്ചു

കുമളി : തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ കുമളി സ്വദേശിയായ ബാലൻ മരിച്ചു. കുമളി മേട്ടിൽ ബംഗ്ലാവിൽ വീട്ടിൽ സാദിഖിന്റെ മകൻ മുഹമ്മദ് ആതിഫാണ് (15) മരിച്ചത്. ആതിഫും കുടുംബാംഗങ്ങളും ഏതാനും വർഷങ്ങളായി തമിഴ്നാട്ടിലെ പാളയത്ത് താമസിച്ചു വരികയായിരുന്നു.

ചൊവ്വാഴ്ച കുടുംബസമേതം ഏർവാടിയിൽ പോയിരുന്നു. തിരികെ കാറിൽ വരുന്ന വഴിയിൽ ബുധനാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം നടന്നത്. ചിന്നമന്നൂരിന് സമീപമായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു. നിയന്ത്രണം വിട്ട കാർ മൈൽ കുറ്റിയിൽ ഇടിച്ച ശേഷം തിരിഞ്ഞ് മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡോർ താനേ തുറന്നു. വശത്തിരിക്കുകയായിരുന്ന ആതിഫ് റോഡിലേക്ക് തെറിച്ചുവീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

പാളയത്ത് സർക്കാർ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം കുമളി ഷംസുൽ ഇസ്ലാം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി. അമ്മ ഷാഹിന പെരിയകുളം ഗവൺമെന്റ് സ്‌കൂളിൽ അധ്യാപികയാണ്. ഏക സഹോദരി ആതിര. പാളയം ക്രസന്റ് മെട്രിക്കുലേഷൻ സ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി റിസൾറ്റ് വരാൻ കാത്തിരിക്കുകയായിരുന്നു.

Read more topics: Idukki, accident, kumali,
English summary
tamil nadu accident kumali mettil atheef death
topbanner topbanner

More News from this section

Subscribe by Email