topbanner
Saturday November 25th, 2017 - 1:16:pm
topbanner
Breaking News

വില കുറച്ചിട്ടും കൂടിയ വിലക്ക് തളിപ്പറമ്പിൽ പെട്രോള്‍ വിറ്റതായി പരാതി

NewsDesk
വില കുറച്ചിട്ടും കൂടിയ വിലക്ക് തളിപ്പറമ്പിൽ പെട്രോള്‍ വിറ്റതായി പരാതി

തളിപ്പറമ്പ്: വില കുറച്ചിട്ടും കൂടിയ വിലക്ക് പെട്രോള്‍ വിറ്റതായി പരാതി. സംസ്ഥാന പാതയില്‍ മന്നയിലെ എന്‍ എഫ് ഫ്യൂവല്‍സ് എന്ന പെട്രോള്‍ പമ്പില്‍ ഇന്ന് രാവിലെ മുതല്‍ പെട്രോള്‍ അടിക്കാനെത്തിയവരില്‍ നിന്നും കൂടിയ വിലയായ 61.77 തന്നെയാണ് ഈടാക്കിയത്. ഇതേപ്പറ്റി പരാതി പെട്ടവരോട് ഞങ്ങള്‍ക്ക് വില കുറക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ല എന്നാണ് പമ്പ് ജീവനക്കാര്‍ പറഞ്ഞതത്രേ.

ഇന്നലെ ആര്‍ദ്ധരാത്രിയിലാണ് പെട്രോളിന് 2.16 രൂപയും ഡീസലിന് 2.10 രൂപയും കുറച്ചത്. എന്നാല്‍ നൂറുകണക്കിനാളുകളില്‍ നിന്ന് പഴയ വില തന്നെയാണ് ഇവിടെ നിന്ന് വാങ്ങിയത്.

പലരും ബില്ല് ചോദിച്ചു വാങ്ങുകയും മീറ്ററിലെ വില മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ഇതേതുടര്‍ന്ന് തളിപ്പറമ്പ് പോലീസ് പമ്പിലെത്തി അന്വേഷിച്ചപ്പോള്‍ കമ്പ്യൂട്ടര്‍ തകരാറാണെന്നാണ് മറുപടി പറഞ്ഞത്. വില കൂട്ടി വിറ്റാല്‍ പമ്പ് പൂട്ടിക്കുമെന്ന് പോലീസ് കര്‍ശന നിലപാട് എടുത്തപ്പോഴാണ് വില കുറക്കാന്‍ തയ്യാറായത്. ഇവിടെ നിന്നും കൂടിയ വിലക്ക് പെട്രോള്‍ അടിച്ച വാഹനഉടമ രണ്ട് കിലോമീറ്റര്‍ അപ്പുറം എളമ്പേരംപാറയിലെ പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ചപ്പോള്‍ കുറഞ്ഞ വില തന്നെയാണ് വാങ്ങിയത്.

കൂടുതലായി ഈടാക്കിയ തുക തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് വാഹന ഉടമകളില്‍ ചിലര്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

Read more topics: Taliparamba, fuel, manna,
English summary
taliparamba manna indian oil NF fuels hike charge
topbanner topbanner

More News from this section

Subscribe by Email