Tuesday September 25th, 2018 - 1:03:am
topbanner

സ്കൂൾ വിദ്യാർഥിനികളെ വീട്ടിൽ കൂട്ടിക്കൊണ്ടുവന്ന് ലൈംഗിക അതിക്രമം: യുവതി അറസ്റ്റിൽ

NewsDesk
സ്കൂൾ വിദ്യാർഥിനികളെ വീട്ടിൽ കൂട്ടിക്കൊണ്ടുവന്ന് ലൈംഗിക അതിക്രമം: യുവതി അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ ഡോക്കുമെന്ററിയെടുക്കാൻ പണം നൽകാമെന്നു പറഞ്ഞു സ്കൂൾ വിദ്യാർഥിനികളെ കൂട്ടിക്കൊണ്ടുവന്നു ലൈംഗിക അതിക്രമം നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീരണകാവ് അരുവിക്കുഴി സ്വദേശി സന്ധ്യ (24)യാണു കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന മൂന്ന് വിദ്യാർഥിനികളെ വെള്ളിയാഴ്ച സന്ധ്യ തന്റെ വീട്ടിലെത്തിച്ചു.

ഇവിടെവച്ച് ഒരു കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണു പരാതി. പൊലീസ് പറയുന്നത്: സന്ധ്യ മൂന്ന് കുട്ടികളുമായി തിരുവനന്തപുരത്തു നിന്ന് ഓട്ടോറിക്ഷയിൽ അരുവിക്കുഴിയിലെ വീട്ടിലെത്തി. തന്റെ വീട്ടിലെത്തിയാൽ ഡോക്കുമെന്ററി നിർമിക്കാൻ ഒന്നര ലക്ഷം രൂപ നൽകാമെന്നു വിശ്വസിപ്പിച്ചാണ് കുട്ടികളെ വലയിൽ വീഴ്ത്തിയത്.

ഒരു കുട്ടിയുമായി മുറിയിൽ കയറി കതകടച്ചു. കുട്ടിക്കു ബീയർ നൽകിയശേഷം ലൈംഗികാതിക്രമം കാട്ടി. അരമണിക്കൂർ കഴിഞ്ഞും മുറി തുറക്കാത്തതിനാൽ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ട് കുട്ടികൾ പരിസരവാസികളെ വിളിച്ചു. തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയും, ആന്റിയും മുറിക്കുള്ളിൽ കയറി വാതിലടച്ചെന്നും മുറി തുറക്കുന്നില്ലെന്നുമായിരുന്നു പരാതി. നാട്ടുകാർ കാട്ടാക്കട പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി വീട്ടിലുണ്ടായിരുന്ന കുട്ടികളെയും യുവതിയെയും കസ്റ്റഡിയിലെടുത്തു.

കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെന്നു പൊലീസ് അറിയിച്ചു. മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് അതിക്രമത്തിനു വിധേയയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സന്ധ്യയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. കുട്ടികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വെള്ളിയാഴ്ച തന്നെ വിട്ടയച്ചു. പ്രമുഖ സ്കൂളുകൾക്കു മുന്നിൽ കറങ്ങി നടന്നാണ് സന്ധ്യ കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതെന്നു പൊലീസ് പറയുന്നു. താനൊരു ഫാഷൻ ഡിസൈനറാണെന്നാണ് സന്ധ്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

കടപ്പാട്: മനോരമ 

സ്‌ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 5 ലൈംഗിക രഹസ്യങ്ങള്‍

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ മോശമായി അധിക്ഷേപിച്ച് സര്‍ക്കാര്‍ ജീവനക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

Read more topics: sexual, harassment, student,
English summary
sexual harassment student sandhya veeranam kavu arrest
topbanner

More News from this section

Subscribe by Email