topbanner
Saturday December 16th, 2017 - 7:04:am
topbanner
topbanner

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നിരന്തരമായി ശല്യം ചെയ്ത യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

NewsDesk
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നിരന്തരമായി ശല്യം ചെയ്ത യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

തളിപ്പറമ്പ്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നിരന്തരമായി ശല്യം ചെയ്തതിന് യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മാവിച്ചേരിയിലെ വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്. തളിപ്പറമ്പ് മന്നയിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍ മാവിച്ചേരിയിലെ തുന്തക്കാച്ചി വീട്ടില്‍ മുഹമ്മദ് ഷഹീറിനെതിരെയാണ്(20) തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂളിലേക്ക് ബസ് കയറുന്നതിന് അര കിലോമീറ്റര്‍ നടന്നു വരേണ്ടിയിരുന്ന വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ പിന്നാലെ നടന്ന് ശല്യം ചെയ്ത ഷഹീര്‍ കഴിഞ്ഞ ജനുവരി മുതല്‍ അമ്മയുടെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യാനും തുടങ്ങിയത്രേ. ഭയം കാരണം അച്ഛനോട് വിവരം പറഞ്ഞിരുന്നില്ലത്രേ.

ഇന്നലെ വിവരമറിഞ്ഞ അദ്ദേഹം പെണ്‍കുട്ടിയുമായെത്തി തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് രേഖാമൂലം പരാതി നല്‍കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read more topics: taliparamba, plus two student, case,
English summary
taliparamba sexual abuse plus two student case
topbanner topbanner

More News from this section

Subscribe by Email