Wednesday June 20th, 2018 - 3:18:am
topbanner
Breaking News

യാത്രക്കാരിയുടെ പണം മോഷ്ടിക്കുന്നതിനിടെ നാടോടി സ്ത്രീകള്‍ പിടിയിലായി

NewsDesk
യാത്രക്കാരിയുടെ പണം മോഷ്ടിക്കുന്നതിനിടെ നാടോടി സ്ത്രീകള്‍ പിടിയിലായി

കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് പണം മോഷ്ടിക്കുന്നതിനിടെ രണ്ട് നാടോടി സ്ത്രീകള്‍ പിടിയിലായി. പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശനികളായ മഞ്ജു (38), രാജമ്മ (48) എന്നിവരാണ് അറസ്റ്റിലായത്.

കോട്ടയത്ത് നിന്ന് ബസില്‍ കയറിയ ഇരുവരും തിരക്ക് കൂടിയതോടെ കുടയംപടി ജയന്തി ജംഗ്ഷനില്‍ വച്ച് വല്യാട് സ്വദേശിനി ബിന്‍സിയുടെ ബാഗ് തുറന്ന് പണമെടുക്കുകയായിരുന്നു. മറ്റ് യാത്രക്കാര്‍ ഇത് കണ്ടതോടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. തുടര്‍ന്ന് വെസ്റ്റ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തു.

 

Read more topics: robbery, kottayam,
English summary
robbery in kottayam ksrtc bus

More News from this section

Subscribe by Email