topbanner
Saturday February 24th, 2018 - 7:34:am
topbanner
Breaking News

ശാന്തന്തൻപാറയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച 15 ലിറ്റർ കോടയും മൂന്ന് മാൻ കൊമ്പുകളും പിടികൂടി

NewsDesk
ശാന്തന്തൻപാറയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച 15 ലിറ്റർ കോടയും മൂന്ന് മാൻ കൊമ്പുകളും പിടികൂടി

രാജാക്കാട്: ശാന്തന്തൻപാറ തൊട്ടിക്കാനത്ത് വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 15 ലിറ്റർ കോടയും മൂന്ന് മാൻ കൊമ്പുകളും ഉടുമ്പൻചോല എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കൊല്ലിക്കുന്നേൽ കുട്ടായി എന്നു വിളിക്കുന്ന രാജന്റെ വീട്ടിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. രഹസ്യ വിവരത്തെത്തുടർന്ന് ചൊവ്വാഴ്ച രാത്രി 9.30ന് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്.

ഈ സമയം പ്രതി വീട്ടിലില്ലാതിരുന്നതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. വാറ്റ് ചാരായം നിർമ്മിക്കുന്നതിനായി തയ്യാറാക്കി പ്ലാസ്റ്റിക് കുടത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു കോട. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ തന്നെ സൂക്ഷിച്ചിരുന്ന മാനിന്റെ കൊമ്പുകളും കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എ. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

Read more topics: rajakkadN, Santhanpara
English summary
rajakkad Santhanpara man komp pidikoodi
topbanner

More News from this section

Subscribe by Email