topbanner
Friday April 28th, 2017 - 3:43:pm
topbanner

സ്‌കൂള്‍ പ്യൂണിന്റെ കൊലപാതകം; പ്രതി ബിജെപി നേതാവിനൊപ്പം; പോസ്റ്ററുകള്‍ പ്രചരിക്കുന്നു

NewsDesk
സ്‌കൂള്‍ പ്യൂണിന്റെ കൊലപാതകം; പ്രതി ബിജെപി നേതാവിനൊപ്പം; പോസ്റ്ററുകള്‍ പ്രചരിക്കുന്നു

കണ്ണൂര്‍: പറശ്ശിനിക്കടവ് യുപി സ്‌കൂളിലെ പ്യൂണ്‍ ആയിരുന്ന രജീഷിന്റെ കൊലപാതകക്കേസിലെ പ്രതി ബിജെപി നേതാവ് വി മുരളീധരനൊപ്പമുള്ള ചിത്രം പോസ്റ്ററുകളായി പ്രചരിക്കുന്നു.

കേസിലെ പ്രതി രാഗേഷിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നാണ് പറയപ്പെടുന്നത്. കൂടെ നടക്കുന്നവനെയും കൊന്നു തള്ളുന്നവരാണ് ആര്‍എസ്എസ്സുകാരെന്ന് പോസ്റ്ററുകളില്‍ പറയുന്നു.

ബക്കളം മേഖലയിലാണ് പോസ്റ്റര്‍ പ്രചരണം നടക്കുന്നത്. അടുത്ത സുഹൃത്തുക്കളായ രജീഷും രാഗേഷും ഒരു വീട്ടമ്മയുമായുള്ള ബന്ധത്തിന്റെ പേരിലാണ് തെറ്റുന്നതും കൊലപാതകത്തില്‍ കലാശിക്കുന്നതും.

കഴിഞ്ഞദിവസം യുവതിയുടെ വീടിനു നേരെയും കല്ലേറുണ്ടായിരുന്നു. രജീഷിനെ കൊലപ്പെടുത്തിയശേഷം ഗള്‍ഫിലേക്ക് കടന്ന രാഗേഷിനെ പിന്നീട് നാട്ടിലെത്തിച്ചശേഷം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

'സഖാവ്' സാമിന്റെ ബലാത്സംഗ കവിതയ്ക്ക് ബ്രിട്ടാസിന്റെ കൈയ്യടി; ഫേസ്ബുക്കില്‍ പൊങ്കാല

ഒപ്പം കോപ്പിയടിയാണെന്നുള്ള ആരോപണത്തിന് മറുപടിയുമായി ലാലും പ്രിയനും

ഭര്‍ത്താവിനെ കാണാനില്ലെന്ന് നാടകം കളിച്ച ഭാര്യ കൊലപാതകക്കേസില്‍ അറസ്റ്റില്‍

English summary
poster appears over parassinikkadavu school peon murder case
topbanner topbanner

More News from this section

Subscribe by Email