topbanner
Thursday November 23rd, 2017 - 10:10:pm
topbanner
Breaking News

പരവന്‍ സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ കളക്ട്രേറ്റ് ധര്‍ണ്ണ സംഘടിപ്പിക്കുന്നു

NewsDesk
പരവന്‍ സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ കളക്ട്രേറ്റ് ധര്‍ണ്ണ സംഘടിപ്പിക്കുന്നു

കോട്ടയം: പരവന്‍ സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ കളക്ട്രേറ്റ് ധര്‍ണ്ണ സംഘടിപ്പിക്കുന്നു. 20ന് രാവിലെ 10ന് നടക്കുന്ന ധര്‍ണ്ണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിവിധ സമുദായ സംഘടനാ ഭാരവാഹികള്‍ പങ്കെടുക്കും.

കോഴിക്കോട് രജിസ്‌ട്രേഷനുള്ള ഇന്‍ഡുജെനസ് പ്യൂപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ ഭാരവാഹികളാണ് പരവന്‍ ഉള്‍പ്പെടെയുള്ള ആറോളം സമുദായങ്ങളെ പട്ടികജാതി ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്ന് കാട്ടി ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. പിന്നോക്ക വിഭാഗമെന്ന നിലയില്‍ അവശത അനുഭവിച്ചവരല്ലെന്നാണ് ഇതിനായി ചൂണ്ടിക്കാട്ടുന്ന കാരണം. സിഎസ്ഡിഎസാണ് ഇതിന് പിന്നിലെന്നും ഭാരവാഹികള്‍ ആരോപിക്കുന്നു.വാര്‍ത്താസമ്മേളനത്തില്‍ റ്റി ആര്‍ രാമചന്ദ്രന്‍, സി ജി രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Read more topics: kottayam, paravan, caste,
English summary
paravan caste kerala backwards
topbanner topbanner

More News from this section

Subscribe by Email